ഗാ​ന്ധി​ജി വീ​ണ്ടും സി​നി​മ​യാ​കു​ന്നു, താ​ര​ങ്ങ​ളാ​കാ​ൻ അ​വ​സ​രം; 12 നും 75 ​നും മ​ധ്യേ പ്രായമുള്ള നൂ​റി​ല​ധി​കം അ​ഭി​നേ​താ​ക്ക​ൾ​ക്ക് അ​വ​സ​രം

തൃ​ശൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നൂ​റ്റ​ന്പ​താം ജന്മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​വോ​ദ​യ വി​ഷ​ൻ ച​ല​ച്ചി​ത്രം നി​ർ​മി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലു​മാ​യി നി​ർ​മി​ക്കു​ന്ന ഈ ​ച​ല​ച്ചി​ത്ര​ത്തി​ൽ 12 നും 75 ​നും മ​ധ്യേ പ്രായമുള്ള നൂ​റി​ല​ധി​കം അ​ഭി​നേ​താ​ക്ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. അ​നു​യോ​ജ്യ​രാ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ആ​ദ്യ​ഘ​ട്ട ഓ​ഡി​ഷ​ൻ 19 ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ ആ​റു വ​രെ തൃ​ശൂ​ർ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ ഫോ​ട്ടോ​യും ബ​യോ​ഡാ​റ്റ​യും സ​ഹി​തം എ​ത്ത​ണം.

പ​തി​നെ​ട്ടി​ന ഗാ​ന്ധി​യ​ൻ ക​ർ​മ​പ​രി​പാ​ടി എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യി​ലൂ​ടെ​യും ദൂ​ര​ദ​ർ​ശ​നി​ൽ ഗാ​ന്ധി ദ​ർ​ശ​ൻ എ​ന്ന പ​ര​ന്പ​ര​യി​ലൂ​ടെ​യും മു​പ്പ​ത് വ​ർ​ഷ​മാ​യി ഗാ​ന്ധി​യ​ൻ ആ​ശ​യ പ്ര​ച​ര​ണ രം​ഗ​ത്തു​ള്ള ഡോ. ​സി.​കെ. തോ​മ​സാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ധു​നി​ക ജീ​വി​ത​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ൾ ശാ​സ്ത്രി​യ വീ​ക്ഷ​ണ​ത്തോ​ടെ പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​റും നി​ര​വ​ധി മെ​ഗാ​നാ​ട​ക​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​സി.​കെ. തോ​മ​സ് പ​റ​ഞ്ഞു. ഫോ​ണ്‍- 9447079777. [email protected].

Related posts