ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലെ ഗർത്തത്തിൽ  കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ച​ക്രം കു​ടു​ങ്ങി;  അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ച​ക്രം ഗ​ർ​ത്ത​ത്തി​ൽ കു​ടു​ങ്ങി. പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​യ്ക്ക് പോ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഇ​ട​ത് വ​ശ​ത്തെ മു​ൻ​ച​ക്രം ഗ​ർ​ത്ത​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ആ​ഴ​മേ​റി​യ ഗ​ർ​ത്ത​ത്തി​ൽ ച​ക്ര​ത്തി​ന്‍റെ പ​കു​തി​യോ​ളം അ​ക​പ്പെ​ട്ടു. നാ​ല് അ​ടി​യോ​ളം വൃ​ത്ത​ത്തി​ലും അ​ഞ്ച് അ​ടി​യ​ലേ​റെ താ​ഴ്ച​യി​ലാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

പു​തു​ക്കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ തു​ര​ങ്കം നി​ർ​മി​ച്ച​താ​ണ് റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴാ​ൻ കാ​ര​ണം. പ്ര​ത​ല​ത്തി​ൽ നി​ന്നും നാ​ല് മീ​റ്റ​റി​ലേ​റെ താ​ഴ്ച​യി​ലാ​ണ് തു​ര​ങ്കം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്താ​യാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന് ത​ന്നെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നോ​ടൊ​പ്പം സ​ർ​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞ ഭാ​ഗം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.

Related posts