37 ല​ക്ഷ​വും ഉ​പ​യോ​ഗിച്ച് പ​ട്ട​ഞ്ചേ​രിയിൽ വാ​ത​ക​ശ്മ​ശാ​നം ;  നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ

ചി​റ്റൂ​ർ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ​ത്തെ വാ​ത​ക​ശ്മ​ശാ​ന​ത്തി​ന്‍റെ പ​ണി പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത​യാ​ഴ്ച ബോ​യി​ലിം​ഗ് മെ​ഷീ​ൻ ഇ​റ​ക്കു​മെ​ന്ന് നി​ർ​മാ​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു സി​ലി​ണ്ട​റും അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ര​ണ്ടാ​മ​ത്തേ​തും നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ട്ട​ഞ്ചേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കു സ​ഞ്ച​രി​ക്കാ​ൻ നാ​ലു​മീ​റ്റ​ർ നീ​ള​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ച് ടൈ​ൽ​സ് പ​തി​ച്ചും അ​ല​ങ്ക​രി​ക്കും.

പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​രു​പ​തു​ല​ക്ഷ​വും ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 37 ല​ക്ഷ​വും ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ത​ക​ശ്മ​ശാ​നം ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നു പു​റ​മേ അ​ടു​ത്ത​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ എ​ട്ടു​ല​ക്ഷം ചെ​ല​വ​ഴി​ച്ച് ചു​റ്റു​മ​തി​ലും നി​ർ​മി​ക്കും.

സെ​പ്റ്റം​ബ​ർ 30ന്് ​ഉ​ദ്ഘാ​ട​നം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഓ​ഗ​സ്റ്റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ക​രാ​ർ ഏ​ജ​ൻ​സി കോ​സ്റ്റ്ഫോ​ർ​ഡ് വ​ക്താ​വ് അ​റി​യി​ച്ചു.പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്കു പു​റ​മെ സ​മീ​പ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും ശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന് പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ വ്യ​ക്ത​മാ​ക്കി.

Related posts