കൊല്ലം: ഗ്യാസ് എവിടെ മോദി എന്ന മുദ്രാവാക്യവുമായി മഹിള കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ വീട്ടമ്മമാർ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി നാട്ടുകാർക്ക് വിതരണം ചെയ്ത് സമരം നടത്തി.
അടുപ്പു കൂട്ടി സമരം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ ഫേബ സുദർശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ യു.വഹീദ, പ്രഭാ അനിൽ, ഡിസിസി സെക്രട്ടറി കൃഷ്ണ വേണി ശർമ്മ,
ജില്ലാ ഭാരവാഹികളായ ജലജ മുണ്ടക്കൽ. സുബി നുജ്ഉം,സുവർണ, രാഗിണി, സമീന, ഹക്കീമ,സുനിത നിസാർ, റാണി, മഞ്ജു, ശാലിനി, സന്ധ്യ, ഇന്ദിര മീരാ രാജീവ്, ജയന്തി എന്നിവർ നേതൃത്വം നൽകി.ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ ഗ്യാസ് എജൻസികളുടെ മുന്നിൽ അടുപ്പു കൂട്ടി സമരം നടത്തുമെന്നു മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
