പാ​ച​ക വാ​ത​കം ചോ​ർ​ന്നു സി​ലി​ണ്ട​റി​ൽ തീപിടിച്ചു; ആ​റും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യു​മെ​ടുത്ത് പുറത്തേക്ക് ഓടി വീട്ടുകാർ; ഒഴിവായത് വൻ ദുരന്തം



കാ​ട്ടാ​ക്ക​ട : പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ച് അ​പ​ക​ടം. ആ​റും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യു​മെ​ടു​ത്ത് മാ​താ​പി​താ​ക്ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ആ​മ​ച്ച​ൽ വേ​ല​ഞ്ചി​റ പ്ര​കാ​ശി​ന്‍റെ രാ​ഖി ഭ​വ​നി​ൽ ആ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​ത്രി 10 മ​ണി​യോ​ടെ ആ​ണ് പാ​ച​ക​വാ​ത​കം ചോ​ർ​ന്നു തീ​പി​ടി​ച്ച​തും പി​ന്നീ​ട് പൊ​ട്ടി​ത്തെ​റി​ച്ച​തും.

സി​ലി​ണ്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കി തീ ​പ​ക​ർ​ന്ന​പ്പോ​ൾ അ​സ്വാ​ഭാ​വി​ക​മാ​യി ക​ത്തു​ക​യും തീ ​സി​ലി​ണ്ട​റി​നു​ള്ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

പ്ര​കാ​ശ് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി എ​ങ്കി​ലും തീ ​ആ​ളി​പ​ട​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

പ്ര​കാ​ശും ഭാ​ര്യ ര​ജി​ത​യും മൂ​ന്നും ആ​റും വ​യ​സു​ള്ള മ​ക്ക​ളു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ൻ​കാ​ർ​ഡ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പ​ടെ രേ​ഖ​ക​ളും കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ങ്ങ​ൾ, ലൈ​ഫ് പ​ദ്ധ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ, മൊ​ബൈ​ൽ ഉ​ൾ​പ്പ​ടെ​യു​ള​വ​യും ക​ത്തി ന​ശി​ച്ചു.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സു​രേ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ർ​മാ​രാ​യ ഡി​നു മോ​ൻ, വി​നു, സ​ജു, അ​ജി​ത്, സ​ജു എ​സ്, അ​ഭി​ലാ​ഷ്, ടോ​ണി ബ​ർ​ണാ​ഡ്, വി​നോ​ദ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ക​ണ​ക്ഷ​ൻ കി​ട്ടി​യ​പ്പോ​ഴാ​ണ് ഈ ​ദു​രി​തം നേ​രി​ട്ട​ത്.

Related posts

Leave a Comment