ജ്ഞാനപീഠം ജേതാവ് ഗിരീഷ് കർണാട് അന്തരിച്ചു;  ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം

ബം​ഗ​ളൂ​രു: എ​ഴു​ത്തു​കാ​ര​നും നാ​ട​ക​കൃ​ത്തും ജ്ഞാ​ന​പീ​ഠം ജേ​താ​വു​മാ​യ ഗി​രീ​ഷ് ക​ർ​ണാ​ട് (81) അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ദീ​ർ​ഘ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ന്ന​ഡ സാ​ഹി​ത്യ​ത്തി​ന് പു​തി​യ മു​ഖം ന​ൽ​കി​യ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു ക​ർ​ണാ​ട്. എ​ഴു​ത്തു​കാ​ര​നു​പു​റ​മേ ന​ട​നും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ ഗി​രീ​ഷ് ക​ര്‍​ണാ​ടി​നു രാ​ജ്യം 1992ൽ പ​ത്മ​ഭൂ​ഷ​ണ്‍ ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു. 1974ൽ പത്മശ്രീയും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

സാ​ഹി​ത്യ​ത്തി​നു​ള്ള ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​രം 1998ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​ത്. 1938 മേ​യ് 19ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​തേ​രാ​നി​ലാ​ണ് ഗി​രീ​ഷ് ക​ര്‍​ണാ​ട് ജ​നി​ച്ച​ത്. വം​ശ​വൃ​ക്ഷ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സം​വി​ധാ​യ​ക​നു​മാ​യി. ഹി​ന്ദി സി​നി​മ​ക​ളി​ലും ടി​വി പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു.

Related posts