മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം: ഗി​രി​രാ​ജ് സിം​ഗി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു

പാ​റ്റ്ന: മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഗി​രി​രാ​ജ് സിം​ഗി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കാ​ര​ണ​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

നോ​ട്ടീ​സ് ല​ഭി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഗി​രി​രാ​ജ് സിം​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യി പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ മ​ന​സി​ലാ​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് മ​ത​ത്തെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​മു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് ഗി​രി​രാ​ജ് സിം​ഗ് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വ​ന്ദേ മാ​ത​രം പ​റ​യാ​ത്ത​വ​ര്‍, മാ​തൃ​ഭൂ​മി​യെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​ര്‍ – അ​വ​ര്‍​ക്ക് രാ​ജ്യം ഒ​രി​ക്ക​ലും മാ​പ്പ് ന​ല്‍​കി​ല്ല.

ത​ന്‍റെ പൂ​ര്‍​വി​ക​രു​ടെ സം​സ്‌​കാ​രം സി​മ​രി​യ ഘ​ട്ടി​ലാ​യി​രു​ന്നു. അ​വ​ര്‍​ക്ക് ശ​വ​ക്കു​ഴി വേ​ണ്ടി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ നി​ങ്ങ​ള്‍​ക്ക് മ​ണ്ണ് വേ​ണം. പ​ല​രും ഇ​വി​ടെ വ​ര്‍​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കാ​ന്‍ നോ​ക്കു​ന്നു​ണ്ട്. ബി​ഹാ​റി​ല്‍ ഞ​ങ്ങ​ള​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

ത​നി​ക്ക് ‘വ​ന്ദേ മാ​ത​രം’ പ​റ​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ട് എ​ന്ന് ആ​ര്‍​ജെ​ഡി സ്ഥാ​നാ​ർ​ഥി ത​ന്‍​വീ​ര്‍ ഹ​സ​ന്‍ അ​ടു​ത്തി​ടെ പ​റ​ഞ്ഞി​രു​ന്നു. ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ണ് ഗി​രി​രാ​ജ് സിം​ഗ്.

സി​പി​ഐ​യി​ലെ ക​ന​യ്യ കു​മാ​ർ, ആ​ർ​ജെ​ഡി​യു​ടെ ത​ന്‍​വീ​ര്‍ ഹ​സ​ൻ എ​ന്നി​വ​രാ​ണ് ഗി​രി​രാ​ജ് സിം​ഗി​ന്‍റെ എ​തി​രാ​ളി​ക​ൾ. 2014 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ​നി​ന്നും വി​ല​ക്കി​യി​രു​ന്നു.

Related posts