കടുത്ത പ്രണയം ;എല്ലാ കഥകളിലെയും പോലെ കാമുകി കാമുകന് നഗ്ന സെല്‍ഫി അയച്ചു; എന്നാല്‍ കാമുകന്‍ ചെയ്തത്് എന്താണെന്നറിയണോ…?

nude600പ്രേമം അസ്ഥിയില്‍ പിടിക്കുമ്പോള്‍ കാമുകന്‍മാര്‍ക്ക് സര്‍വസ്വവും സമര്‍പ്പിക്കാന്‍ വെമ്പി നില്‍ക്കുന്ന കാമുകിമാരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടിവരുകയാണ്.സ്വന്തം ശരീരത്തിന്റെ നഗ്ന സെല്‍ഫി അയച്ചു കൊടു്ത്ത് കാമുകനെ തൃപ്തിപ്പെടുത്തുന്നതും പതിവാണ്. ആ സെല്‍ഫികള്‍ കൂട്ടുകാര്‍ക്ക് അയയ്ക്കുകയും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയുമാണ് ഇത്തരം കാമുകന്‍മാര്‍ ചെയ്യാറ്. എന്നാല്‍ ഇവിടെ കാമുകന്‍ കുടുങ്ങിയത്. കാമുകി അയച്ച നഗ്‌ന സെല്‍ഫി ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ്. കാമുകി അയച്ചു കൊടുത്ത നഗ്‌ന സെല്‍ഫികള്‍ കൈക്കലാക്കിയ ശേഷം അതുപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്തിയാം പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത്(20) ആണ് പിടിയിലായത്. കാമുകി നല്‍കിയ നഗ്‌ന സെല്‍ഫികള്‍ കാണിച്ച് ഇയാള്‍ വന്‍ തുക ആവശ്യപ്പെടുകയായിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നഗ്ന സെല്‍ഫികള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി രഞ്ജിത്തുമായി പ്രണയത്തിലായത്. തുടര്‍ന്ന് വാട്‌സ്ആപ്പ് വഴി പെണ്‍കുട്ടി നഗ്‌നചിത്രങ്ങള്‍ കൈമാറി. ചിത്രങ്ങള്‍ കയ്യിലായതോടെ ഇയാള്‍ തനിനിറം കാട്ടിയത്. ഭീഷണി ഭയന്ന് ഇയാള്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ പെണ്‍കുട്ടി പണം നിക്ഷേപിച്ചു. രഞ്ജിത്ത് വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഒടുവില്‍ ഗത്യന്തരമില്ലാതെ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അതോടെയാണ് കാമുകന്‍ അറസ്റ്റിലായത്.

Related posts