ഇതിലും വലിയ മാസൊന്നും ഒരു കാമുകനും കാണിച്ചിട്ടില്ല ! പാതിരാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടിയുള്ള കിണറ്റിലിറങ്ങി കാമുകന്റെ സാഹസിക പ്രകടനം; ക്ലൈമാക്‌സ് ഉജ്ജ്വലമായി…

പ്രണയ നൈരാശ്യം മൂത്ത് രാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടി ആഴമുള്ള കിണറ്റിലിറങ്ങുന്ന കാമുകനെ തഴയാന്‍ എങ്ങനെ കാമുകിയ്ക്കു കഴിയും. പ്രണയ നൈരാശ്യം മൂത്ത യുവാവ് കിണറ്റിലിറങ്ങിയപ്പോള്‍ പണികിട്ടിയതാവട്ടെ ഫയര്‍ഫോഴ്‌സിനും. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തെ പ്രണയദിനത്തില്‍ ഓര്‍ത്തെടുക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംഭവത്തെക്കുറിച്ച് ഫയര്‍ഫോഴ്‌സ് പറയുന്നതിങ്ങനെ…അര്‍ധരാത്രി ക്ലൈമാക്‌സ് പ്രണയ നൈരാശ്യം നിമിത്തം രാത്രിയില്‍ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അര്‍ധരാത്രിയോടടുത്ത് യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. കഴിഞ്ഞ ജൂലൈയിലെ ഒരു ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കിണറില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവില്‍ ഫയര്‍മാന്‍ മോഹനന്‍ കിണറ്റില്‍ ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില്‍ കയറ്റി…

Read More

പത്തൊമ്പതുകാരിയായ അവിവാഹിത ഗര്‍ഭച്ഛിദ്രത്തിനിടെ മരിച്ചു; മരിച്ചത് എഞ്ചിനീയറിങ് വിദ്യാര്‍ഥിനി; ആശുപത്രി അധികൃതര്‍ക്കും കാമുകനുമെതിരേ പോലീസ് കേസെടുത്തു…

ഹൈദരാബാദ്: ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരി ആന്തരീക രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. സ്വകാര്യആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലാണ് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ ഗര്‍ഭമലസിപ്പിക്കാന്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ കാമുകനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭം അലസിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിച്ചപ്പോള്‍ പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ചികിത്സാപിഴവിന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് വനസ്ഥലിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഗര്‍ഭമലസിപ്പിക്കലിനും പെണ്‍കുട്ടിയോടുള്ള വഞ്ചനയ്ക്കും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഫോട്ടോഗ്രാഫറുമായി പെണ്‍കുട്ടി ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആശുപത്രി അധികൃതരെയും പെണ്‍കുട്ടിയുടെ കാമുകനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  

Read More

കടുത്ത പ്രണയം ;എല്ലാ കഥകളിലെയും പോലെ കാമുകി കാമുകന് നഗ്ന സെല്‍ഫി അയച്ചു; എന്നാല്‍ കാമുകന്‍ ചെയ്തത്് എന്താണെന്നറിയണോ…?

പ്രേമം അസ്ഥിയില്‍ പിടിക്കുമ്പോള്‍ കാമുകന്‍മാര്‍ക്ക് സര്‍വസ്വവും സമര്‍പ്പിക്കാന്‍ വെമ്പി നില്‍ക്കുന്ന കാമുകിമാരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടിവരുകയാണ്.സ്വന്തം ശരീരത്തിന്റെ നഗ്ന സെല്‍ഫി അയച്ചു കൊടു്ത്ത് കാമുകനെ തൃപ്തിപ്പെടുത്തുന്നതും പതിവാണ്. ആ സെല്‍ഫികള്‍ കൂട്ടുകാര്‍ക്ക് അയയ്ക്കുകയും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയുമാണ് ഇത്തരം കാമുകന്‍മാര്‍ ചെയ്യാറ്. എന്നാല്‍ ഇവിടെ കാമുകന്‍ കുടുങ്ങിയത്. കാമുകി അയച്ച നഗ്‌ന സെല്‍ഫി ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ്. കാമുകി അയച്ചു കൊടുത്ത നഗ്‌ന സെല്‍ഫികള്‍ കൈക്കലാക്കിയ ശേഷം അതുപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്തിയാം പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത്(20) ആണ് പിടിയിലായത്. കാമുകി നല്‍കിയ നഗ്‌ന സെല്‍ഫികള്‍ കാണിച്ച് ഇയാള്‍ വന്‍ തുക ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നഗ്ന സെല്‍ഫികള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി രഞ്ജിത്തുമായി പ്രണയത്തിലായത്.…

Read More