ഗോൾഡ് ഇരണ്ട… ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ർ പാ​ട​ത്ത് അ​പൂ​ർ​വ്വ​യി​നം ഇ​ര​ണ്ട​യെ ക​ണ്ടെ​ത്തി; ഇരണ്ടകളെ കാണാൻ നാട്ടുകാരുടെ തിരക്ക്

ച​ങ്ങ​രം​കു​ളം: കൂ​ളി​ര​ണ്ട വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​ര​ണ്ട​യെ ക​ണ്ടെ​ത്തി. ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ർ പാ​ട​ത്താ​ണ് ക​ണ്ടെ​ത്തി​യ​ത്. താ​റാ​വി​ന്‍റെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള ഇ​വ ഇ​ര​ണ്ട വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​താ​ണ​ന്നും ഗോ​ൾ​ഡ് ഇ​ര​ണ്ട​യാ​ണ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. താ​റാ​വി​നെ അ​പേ​ക്ഷി​ച്ച് ദീ​ർ​ഘ ദൂ​രം പ​റ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പ​തി​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ പേ​രാ​ണ് ഈ ​പ​ക്ഷി​ക​ളെ കാ​ണാ​നെ​ത്തു​ന്ന​ത്.

ഒ​രാ​ഴ്ച​യി​ലേ​റ​യാ​യി ച​ങ്ങ​രം​കു​ളം തൃ​ശ്ശൂ​ർ റോ​ഡി​ൽ ഗ്യാ​സ് പ​ന്പി​ന് മു​ൻ വ​ശ​ത്തെ പാ​ട​ത്താ​ണ് ഇ​വ എ​ത്തു​ന്ന​ത്. കാ​ല​ത്ത് എ​ട്ട് മു​ത​ൽ പ​ത്ത് മ​ണി വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഇ​വ കാ​ണാ​റു​ള്ള​ത്. പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ൽ സ​മാ​ന​രീ​തി​യി​ലു​ള്ള വെ​ള്ളി​ര​ണ്ട​യും എ​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ അ​നു​ഭ​വം പ​ങ്കുവ​ച്ചു.

പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ന് പു​റ​ത്തും ബ​ർ​മ, മ​ലേ​ഷ്യ, ഇ​ൻ​ഡോ ചൈ​ന സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യെ കാ​ണാ​റു​ള്ള​ത്. മ​ണ്ണി​ര, ത​വ​ള, മ​ത്സ്യം എ​ന്നി​വ​യാ​ണ് ഇ​വ​യു​ടെ തീ​റ്റ.​സാ​ധാ​ര​ണ​യാ​യി കൂ​ളി​ര​ണ്ട​യും കാ​ക്ക ഇ​ര​ണ്ട​യും ക​ണ്ട് മ​ടു​ത്ത നാ​ട്ടു​കാ​ർ​ക്ക് ഇ​വ​പു​ത്ത​ൻ കാ​ഴ്ച​യാ​വു​ക​യാ​ണ്.

Related posts