സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വി​ദ്യാ​ർ​ഥി​യേയും പെൺകുട്ടിയേയും മ​ണി​ക്കൂ​റു​ക​ളോ​ളം  റോ​ഡി​ൽ ത​ട​ഞ്ഞുവ​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഈ​യ്യ​ങ്കോ​ട് സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ ത​ട​ഞ്ഞുവ​ച്ചു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ഈ​യ്യ​ങ്കോ​ട് വെ​ള​ളി​യോ​ട​ങ്ക​ണ്ടി മു​ഹ​മ്മ​ദ് റാ​ഫി (32)യെയാണ് ​നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ‌ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം.

ക​ണ്ണൂ​ർ തോ​ട്ട​ട പോ​ളിടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൺ​കു​ട്ടി​യേ​യും പെ​ൺ​കു​ട്ടി​യേ​യും ഈ​യ്യ​ങ്കോ​ട് പു​ഷ്പ ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് സ​മീ​പ​ത്തുവ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞുനി​ർ​ത്തി ബ​ലം പ്ര​യോ​ഗി​ച്ച് ബൈ​ക്കി​ൽനി​ന്ന് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ കൈ​വ​ശ​പ്പെ​ടു​ത്തി മ​ണി​ക്കൂ​റി​ലേ​റെ ത​ട​ഞ്ഞുവ​ച്ചു.

ക​ണ്ണൂ​ർ പോ​ളി ടെ​ക്നി​ക്കി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ല​ക്‌​ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ട്ടം​ഗ സം​ഘം വ​ള​യം കു​യ്തേ​രി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കാ​റി​ലും ബൈ​ക്കി​ലു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ബൈ​ക്ക് ഒ​രു സം​ഘം ത​ട​ഞ്ഞുനി​ർ​ത്തി​യ​ത്. സം​ഭ​വം ക​ണ്ട് നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് നാ​ദാ​പു​രം പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ്റ്റേഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. പ്രതി​ക​ൾ സ​ഞ്ച​രി​ച്ചെ​തെ​ന്നു ക​രു​തു​ന്ന കെ ​എ​ൽ 18 ജി 859 ​ന​മ്പ​ർ പ​ൾ​സ​ർ ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് പ​റ​ഞ്ഞു.

Related posts