യു​ദ്ധ​ഭീ​തി​യി​ൽ കു​തി​ച്ചു​ക​യ​റ്റ​ത്തി​ന് ചെ​റി​യൊ​രു മ​ങ്ങ​ൽ; ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 14,870 രൂ​പ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 14,870 രൂ​പ​യി​ലും പ​വ​ന് 1,18,960 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഗ്രാ​മി​ന് 85 രൂ​പ​യും പ​വ​ന് 680 രൂ​പ​യും വ​ർ​ധി​ച്ച സ്വ​ർ​ണ​വി​ല വൈ​കു​ന്നേ​രം താ​ഴ്ന്നി​റ​ങ്ങി​യി​രു​ന്നു. ഗ്രാ​മി​ന് 55 രൂ​പ കു​റ​ഞ്ഞ് 14,915 രൂ​പ​യും പ​വ​ന് 440 രൂ​പ കു​റ​ഞ്ഞ് 1,19,320 രൂ​പ​യു​മാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 180 രൂ​പ​യും പ​വ​ന് 1440 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 65 രൂ​പ​യും പ​വ​ന് 520 രൂ​പ​യും വ​ര്‍​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബു​ധ​നാ​ഴ്ച മാ​റി​മ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​നി​ട​യി​ലും താ​ഴേ​ക്കു പോ​യ സ്വ​ർ​ണ​വി​ല ശ​നി​യാ​ഴ്ച തി​രി​ച്ചു​ക​യ​റി​യി​രു​ന്നു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,840 രൂ​പ​യും ഗ്രാ​മി​ന് 230 രൂ​പ​യു​മാ​ണ് ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ആ​റു​ദി​വ​സ​ത്തി​നി​ടെ 8,000 രൂ​പ​യോ​ളം ഇ​ടി​ഞ്ഞ ശേ​ഷം കൂ​ടി​യും കു​റ​ഞ്ഞും നി​ല്‍​ക്കു​ക​യാ​ണ് സ്വ​ര്‍​ണ​വി​ല.

മാ​ർ​ച്ച് ഒ​ന്നി​ന് രേ​ഖ​പ്പെ​ടു​ത്തി​യ 1,26,920 രൂ​പ​യാ​ണ് ഈ ​മാ​സം ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കൂ​ടി​യ വി​ല. അ​തേ​സ​മ​യം, മാ​ർ​ച്ച് ആ​റി​ന് രേ​ഖ​പ്പെ​ടു​ത്തി​യ 1,18,160 രൂ​പ​യാ​ണ് ഈ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ സ്വ​ർ​ണ​വി​ല.

Related posts

Leave a Comment