ആലപ്പുഴ: ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ല. അഭ്യൂഹങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി ജി. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
അംഗത്വം പുതുക്കുന്നില്ലെന്നത് പാർട്ടി സംഘടനയിലില്ലെന്നാണ് അർഥം. എന്നാൽ ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളാണ് കേരളത്തിലുള്ളത്. പാർട്ടി പരിപാടിയും പ്രത്യയശാസ്ത്രവും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
