ഹോസ്റ്റലിലെ പെൺ-ആൺകുട്ടികൾക്ക് മത്തപ്പിത്ത ബാധ  പടരുന്നു;  തൃശൂർ ഗ​വൺമെന്‍റ് എ​ൻ​ജിനിയറിംഗ്കോ​ള​ജ് അ​ട​ച്ചു

തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ഞ്ഞ​പ്പി​ത്ത ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ടു​ത്ത വ്യാ​ഴാ​ഴ്ച വ​രെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു. ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഹോ​സ്റ്റ​ലു​ക​ളും അ​ട​ച്ചി​ടാ​നും അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യേ ഇ​നി ക്ലാ​സു​ക​ൾ ഉ​ണ്ടാ​കൂ​വെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​ത്. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​രു​പ​തോ​ളം പേ​ർ​ക്കാ​ണു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ചി​കി​ത്സ​തേ​ടി. പി​ന്നീ​ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ നാ​ലു​പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തു​മൂ​ലം ര​ണ്ടു​ദി​വ​സം ക്ലാ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ആ​രോ​ഗ്യ​വി​ഭാ​ഗം ജി​വ​ന​ക്കാ​രെ​ത്തി ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ കാ​ക്ക​നാ​ട് ലാ​ബി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ​യാ​ണ് ഫ​ലം ല​ഭി​ച്ച​ത്.

പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച നാ​ലു സാ​ന്പി​ളു​ക​ളി​ൽ മൂ​ന്നി​ലും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണു പ്രി​ൻ​സി​പ്പ​ൽ കോ​ള​ജി​ന് അ​വ​ധി ന​ൽ​കി​യ​ത്. കോ​ള​ജ് അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് മു​ഴു​വ​ൻ ഹോ​സ്റ്റ​ലി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഇ​ന്നു​രാ​വി​ലെ​യോ​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

Related posts