പീഡിപ്പിക്കണമെന്ന മോഹവുമായി ‘അഡ്മിന്‍’ ചെന്നെത്തിയത് അങ്ങ് ജമ്മു കാഷ്മീരില്‍…ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ആലപ്പുഴക്കാരന്‍ ‘അഡ്മിന്‍’ അറസ്റ്റില്‍

fb600ആലപ്പുഴ:ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെയെല്ലാം പരമാധികാരികളാണ് അഡ്മിന്‍മാര്‍. എന്നാല്‍ ഇപ്പോള്‍ അഡ്മിന്‍മാര്‍ക്ക് അത്ര നല്ലകാലമല്ല. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ അന്യസംസ്ഥാനത്ത് എത്തിച്ചു പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ ഷാജി തോമസാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ സ്ത്രീയെ ജമ്മു കാഷ്മീരിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

മൂന്നു വര്‍ഷം മുന്പായിരുന്നു സംഭവം. ഇതിനുശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടു പോയതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. എന്തായാലും അഡ്മിന്റെ പീഡനക്കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്‌

Related posts