വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ സി​പി​എ​മ്മി​നെ വി​മ​ര്‍​ശി​ച്ച​തി​ന് ന​ട​പ​ടി​യു​മാ​യി പോ​ലീ​സ് ! അ​ഡ്മി​ന്‍ അ​ട​ക്കം മൂ​ന്നു​പേ​രെ വി​ളി​പ്പി​ച്ചു

വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പി​ല്‍ സി​പി​എ​മ്മി​നെ വി​മ​ര്‍​ശി​ക്കു​ന്ന പോ​സ്റ്റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്ത​തി​ന് പോ​ലീ​സ് ന​ട​പ​ടി​യെ​ന്ന് ആ​രോ​പ​ണം. കോ​ട്ട​യം മൂ​ന്നി​ല​വി​ലാ​ണ് സം​ഭ​വം. ഗ്രൂ​പ്പ് അ​ഡ്മി​ന്‍ അ​ട​ക്കം മൂ​ന്ന് പേ​രോ​ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. സി​പി​എം മേ​ലു​കാ​വ് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ പോ​സ്റ്റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്ത​തി​നാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് സി​പി​എം ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ന​മ്മു​ടെ മൂ​ന്നി​ല​വ് എ​ന്ന പേ​രി​ലു​ള്ള വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്. വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം അ​ട​ങ്ങി​യ ഓ​ഡി​യോ ക്ലി​പ്പു​ക​ള്‍ ഈ ​ഗ്രൂ​പ്പി​ല്‍ വ​ന്നെ​ന്നും ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് സി​പി​എം മേ​ലു​കാ​വ് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം. പോ​ലീ​സും ഇ​ക്കാ​ര്യം ശ​രി​വെ​ക്കു​ന്നു​ണ്ട്. ഗ്രൂ​പ്പി​ല്‍ ഇ​ത്ത​രം ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ല്‍ അ​ഡ്മി​നെ അ​ട​ക്കം വി​ളി​ച്ചു​വ​രു​ത്തി വി​ഷ​യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും പ്ര​ശ്‌​ന​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യോ…

Read More

യുവതിയുടെ ഭര്‍ത്താവ് ‘കപ്പിള്‍ സ്വാപ്പിംഗിന്റെ ആശാന്‍’ ! നിരവധി ഗ്രൂപ്പുകളില്‍ അംഗം; ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ നിരീക്ഷണത്തില്‍…

പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതി നിരവധി കപ്പിള്‍ സ്വാപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് പോലീസ്. പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവായ ഇയാള്‍ കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിള്‍ സ്വാംപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും അഡ്മിന്‍മാരുമെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ‘കോട്ടയം സ്വിംഗേഴ്സ്’, ‘മല്ലു കപ്പിള്‍’ തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ടെലഗ്രാമിലും വാട്സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ സജീവമാണ്. എന്നാല്‍ കോട്ടയത്ത് പോലീസ് കേസെടുക്കുകയും സംഘാംഗങ്ങള്‍ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിക്ക ഗ്രൂപ്പുകളില്‍നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ ‘ലെഫ്റ്റ്’ ചെയ്യുന്നുമുണ്ട്. അതിനാല്‍ തന്നെ അന്വേഷണത്തിന് തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പുരോഗമിക്കുന്നത്. അതിനിടെ, പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരനും രംഗത്തെത്തി. സഹോദരിയെ ഭര്‍ത്താവ്…

Read More

വീട്ടമ്മയെ അനുമതിയില്ലാതെ അശ്ലീലവാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു ! പിന്നെ നിരന്തരം അശ്ലീലച്ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കാന്‍ തുടങ്ങി; ഒടുവില്‍ അഡ്മിന് കിട്ടിയത് എട്ടിന്റെ പണി…

മുംബൈ: അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വീട്ടമ്മയെ അവരുടെ സമ്മതമില്ലാതെ ചേര്‍ത്ത് ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റു ചെയ്തു. 24കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശി മുസ്താഖ് അലി ഷെയ്ഖാണ് പിടിയിലായത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവയ്ക്കുന്ന ത്രിപ്പിള്‍ എക്‌സ്എക്‌സ്എക്‌സ് (Triple XXX) എന്ന ഗ്രൂപ്പിലാണ് യുവതിയെ അംഗമായി ചേര്‍ത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അശ്ലീലഗ്രൂപ്പില്‍ വീട്ടമ്മയെ ചേര്‍ത്തത്. സുഹൃത്തുക്കള്‍ ഒപ്പിച്ച പണിയാണിതെന്നായിരുന്നു വീട്ടമ്മ ആദ്യം കരുതിയിരുന്നത്. എന്നാല്‍ അഡ്മിനടക്കം 12 പേരുള്ള ഗ്രൂപ്പില്‍ ഉടന്‍ തന്നെ അശ്ലീല ചിത്രങ്ങളും വീഡിയോകളും എത്താന്‍ തുടങ്ങി. ഇതോടെയുവതി അംഗങ്ങളുടെ നമ്പര്‍ പരിശോധിച്ചു. പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല ഗ്രൂപ്പില്‍. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് ശക്തമായ അന്വേഷണമാണ് നടത്തിയത്. ഗ്രൂപ്പ് അഡ്മിനായുള്ള തിരച്ചില്‍ ശക്തമാക്കി. വെസ്റ്റ്ബംഗാളില്‍ നിന്നുള്ള ഗ്രൂപ്പാണെന്ന് കണ്ടെത്തി. പിന്നീട് ഗ്രൂപ്പ് അഡ്മിനെ ഷെയ്ഖിനെ…

Read More

ഗ്ലാസിലെ നുരയും ഒടുങ്ങി പ്ലേറ്റിലെ കറിയും തീര്‍ന്നു ! ഏറെ നാളത്തെ ഓട്ടത്തിനു ശേഷം ജിഎന്‍പിസി അഡ്മിന്‍ അജിത് തോല്‍വി സമ്മതിച്ചു; എക്‌സൈസിനു മുമ്പാകെ കീഴടങ്ങി…

തിരുവനന്തപുരം: പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ചുള്ള ഏറെനാളത്തെ ഓട്ടത്തിനു ശേഷം ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ കാരയ്ക്കാമണ്ഡപം സ്വദേശി അജിത് കുമാര്‍ കീഴടങ്ങി. എക്‌സൈസിന് മുമ്പാകെയാണ് അജിത് കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിനും എക്‌സൈസ് കേസെടുത്തതിന് പിന്നാലെ പേജിന്റെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ പോയ ഉടന്‍ ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അജിത് സമര്‍ഥമായി ഒളിച്ചുകളി തുടര്‍ന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ നേമം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം പൊലീസിനേയും എക്‌സൈസിനേയും വെട്ടിച്ച് പ്രതി വിദേശത്ത് കടന്നതിന് ശേഷം തിരികെ എത്തിയതാണെന്നാണ് വിവരം. മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പൊലീസും എക്‌സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്. അഡ്മിന്‍ അജിത്കുമാറിന്റെ…

Read More

പോലീസ് ഗ്രൂപ്പ് പൂട്ടിക്കാന്‍ ഫേസ്ബുക്കിനു കത്തെഴുതുന്ന സമയത്ത് അയാള്‍ വിദേശത്തേക്ക് പറക്കുകയായിരുന്നു; ജിഎന്‍പിസിയുടെ അഡ്മിന്‍ വിദേശത്തേക്ക് രക്ഷപ്പെട്ടപ്പോള്‍ നോക്കുകുത്തിയായി പോലീസും എക്‌സൈസും…

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാര്‍ വിദേശത്തേക്ക് കടന്നു. പോലീസിനെയും എക്‌സൈസിനെയും നോക്കുകുത്തിയാക്കിയാണ് അജിത് കുമാറിന്റെ രക്ഷപ്പെടല്‍. മദ്യപാനത്തിനു പ്രോത്സാഹനം നല്‍കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പോലീസും എക്‌സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി ഇന്ത്യയിലെ വലിയ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് എന്ന് അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. ജി.എന്‍.പി.സി എന്ന കൂട്ടായ്മയ്ക്കു സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ജി.എന്‍.പി.സി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്തു ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ജി.എന്‍.പി.സിക്കെതിരേ പോലീസും എക്‌സൈസും പ്രത്യേകം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അജിത്കുമാര്‍ രാജ്യം വിട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും…

Read More

പീഡിപ്പിക്കണമെന്ന മോഹവുമായി ‘അഡ്മിന്‍’ ചെന്നെത്തിയത് അങ്ങ് ജമ്മു കാഷ്മീരില്‍…ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ആലപ്പുഴക്കാരന്‍ ‘അഡ്മിന്‍’ അറസ്റ്റില്‍

ആലപ്പുഴ:ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെയെല്ലാം പരമാധികാരികളാണ് അഡ്മിന്‍മാര്‍. എന്നാല്‍ ഇപ്പോള്‍ അഡ്മിന്‍മാര്‍ക്ക് അത്ര നല്ലകാലമല്ല. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ അന്യസംസ്ഥാനത്ത് എത്തിച്ചു പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ ഷാജി തോമസാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ സ്ത്രീയെ ജമ്മു കാഷ്മീരിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുന്പായിരുന്നു സംഭവം. ഇതിനുശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടു പോയതോടെയാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. എന്തായാലും അഡ്മിന്റെ പീഡനക്കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്‌

Read More