യു​വാ​വി​നെ ആ​ക്ര​മിച്ച് മുങ്ങിയ കു​പ്ര​സി​ദ്ധ ഗു​ണ്ട ശങ്കർ അറസ്റ്റിൽ’; പല്ലൻ വിഷ്ണുവിനെയും അമ്പാടിയേയും നേരത്തെ അകത്താക്കി പോലീസ്

കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ. കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ മു​റി​യി​ൽ അ​നൂ​പ് ഭ​വ​ന​ത്തി​ൽ ശ​ങ്ക​ർ എ​ന്ന് വി​ളി​ക്കു​ന്ന അ​നൂ​പി​നെ (24) യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19 ന് ​രാ​ത്രി കൃ​ഷ്ണ​പു​രം ശീ​ലാ​ന്ത​റ കി​ഴ​ക്ക​തി​ൽ അ​ഖി​ൽ രാ​ജി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും മൂ​ക്കി​ന് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യും പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ അ​മ്പാ​ടി, പ​ല്ല​ൻ വി​ഷ്ണു എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ സം​ഭ​വ​ത്തി​ന് ശേ​ഷം ബംഗളൂരൂ​വിലും മ​റ്റും ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ആ​ല​പ്പു​ഴ ജി​ല്ല​യി​ൽനി​ന്നും നാ​ടുക​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ കാ​പ്പാ ഉ​ത്ത​ര​വ് ലം​ഘി​ച്ച് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ​ക്കെ​തിരേ കാ​യം​കു​ളം ജുഡീ​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്ന​രവ​ർ​ഷ​ം ത​ട​വ് ശി​ക്ഷ​യും വി​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​യി​ലി​ൽനി​ന്ന് ഇ​റ​ങ്ങി​യ​തി​നുശേ​ഷ​മാ​ണ് ഇ​യാ​ൾ വീ​ണ്ടും കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ് നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​യം​കു​ളം സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ഉ​ദ​യ​കു​മാ​ർ . വി, ​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ ദീ​പ​ക്, വി​ഷ്ണു, ഷാ​ജ​ഹാ​ൻ, സു​ന്ദ​രേ​ഷ് കു​മാ​ർ, ഹ​രി​പ്പാ​ട് എ​സ്.​ഐ. ശ്രീ​കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജുഡീ​ഷൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment