പറ്റാത്തതുകൊണ്ടാ..! രാത്രിയില്‍ മുഴുവന്‍ സമയവും ടൗണ്‍ നിരീക്ഷണം സാധ്യമല്ലെന്ന് പോലീസ്; കാവലിനു ഖൂര്‍ഖയെ നിയോഗിക്കാന്‍ പോലീസിന്റെ ഉപദേശവും

ktm-gurkhaകടുത്തുരുത്തി: രാത്രിയില്‍ കടുത്തുരുത്തി ടൗണില്‍ ഖൂര്‍ഖയെ കാവലിന് നിയോഗിക്കാന്‍ വ്യാപാരികളോടു പോലീസിന്റെ നിര്‍ദേശം. നൈറ്റ് പട്രോളിംഗ് നടത്തുന്നുണ്ടെ ങ്കിലും മുഴുവന്‍സമയത്തും ടൗണ്‍ നിരീക്ഷിക്കുകയെന്നതു പോലീസിനെക്കൊണ്ട് മാത്രം പ്രായോഗികമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വ്യാപാരിക ളോട് എസ്‌ഐ ജെ.രാജീവ് ഇത്തരമൊരു ആശയം പറഞ്ഞത്. ടൗണിലെ വ്യാപാരികള്‍ മാസം നിശ്ചിത തുക നല്‍കാന്‍ തയാറായാല്‍ ഖൂര്‍ഖയെ രാത്രികാവലിനു നിയോഗി ക്കാനാവും. ടൗണില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ തേടണമെന്നു പോലീസ് പറയുന്നു.

ടൗണുകളില്‍ രാത്രികാലത്തുണ്ടാകുന്ന മോഷണങ്ങള്‍ തടയാന്‍ വ്യാപാരികളടക്കമുള്ളവരുടെ സഹായം ആവശ്യമാണെന്നും പോലീസ് പറഞ്ഞു. കൂടാതെ കഴിയുന്നത്രയും വ്യാപാരികള്‍ കടകളില്‍ കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും പോലീസ് നല്‍കുന്നു. പോലീസിന്റെ നിര്‍ദേശം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഖൂര്‍ഖയെ രാത്രി കാവലിന് നിയോഗിക്കുന്ന കാര്യം അടുത്തദിവസം നടക്കുന്ന ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ടൗണിലെ വ്യാപാരി നേതൃത്വം പറഞ്ഞു.

Related posts