ഗുരുവായൂരിൽ പ്രസാദ ഊട്ടിനിടെ മദ്യകുപ്പിയുമായി എത്തിയ ആൾ പിടിയിൽ; എ​ല്ലാ വി​ഭാ​ഗം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​സാ​ദ​ഉൗ​ട്ട് എന്ന തീരുമാനത്തിനെതിരേ പ്രതിഷേധം വ്യാപകം

ഗു​രു​വാ​യൂ​ർ: ഇ​ന്ന​ലെ രാ​ത്രി അ​ന്ന​ല​ക്ഷ്മി ഹാ​ളി​ൽ പ്ര​സാ​ദ​ഉൗ​ട്ടു ന​ട​ക്കു​ന്ന​തി​നി​ടെ മ​ദ്യ​ക്കു​പ്പി​യു​മാ​യി എ​ത്തി​യ ആ​ളെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. തു​ട​ർ​ന്ന് ഇ​യാ​ളെ ഹാ​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. ആ​ചാ​ര​ങ്ങ​ൾ പ​ലാി​ക്കാ​തെ എ​ല്ലാ വി​ഭാ​ഗം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​സാ​ദ​ഉൗ​ട്ട് ന​ൽ​കാ​നു​ള്ള ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

പ്ര​സാ​ദ​ഉൗ​ട്ടി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ച്ചാ​വ​ണം പ്ര​സാ​ദ​ഉൗ​ട്ട് ന​ല്കേ​ണ്ട​തെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ദ​ശാ​ബ്ദ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ന​ട​ത്തി​യി​രു​ന്ന പ്ര​സാ​ദ ഊ​ട്ട് 2015 ലാ​ണ് ക്ഷേ​ത്ര​ത്തി​നു പു​റ​ത്തേ​ക്കു മാ​റ്റി​യ​ത്. എ​ന്നാ​ൽ ഷ​ർ​ട്ട്, പാ​ന്‍റ് മൊ​ബൈ​ൽ തു​ട​ങ്ങി​യ​വ​യൊ​ന്നും ധ​രി​ക്കാ​തെ ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​സാ​ദ ഊ​ട്ട് ന​ൽ​കി​യി​രു​ന്ന​ത്.”

പി​ന്നീ​ട് പാ​ന്‍റ് , ഷ​ർ​ട്ട്, ചെ​രി​പ്പ് എ​ന്നി​വ ധ​രി​ച്ച് എ​ത്തു​ന്ന​വ​ർ​ക്കും പ്ര​സാ​ദ് ഊ​ട്ട് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​നം മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്ഷേ​ത്രം ത​ന്ത്രി ഭ​ര​ണ​സ​മി​തി​ക്കു വി​യോ​ജ​ന​കു​റി​പ്പ് ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ്.

Related posts