എല്ലാ വിഭാഗങ്ങൾക്കും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തിൽ പ്ര​സാ​ദ​ഉൗ​ട്ട്;  തീ​രു​മാ​നം പി​ൻ​വ​ലി​ച്ചേ​ക്കും

ഗു​രു​വാ​യൂ​ർ:​ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കാ​തെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​സാ​ദ​ഉൗ​ട്ട് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ ആ​ലോ​ച​ന.​തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് അ​ഡ്മ​നി​സ്ട്രേ​റ്റ​ർ​ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു.​ക​ത്തി​ന്‍റെ പ​ക​ർ​പ്പ് മ​ന്ത്രി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.​

ഭ​ര​ണ​സ​മി​തി​യു​ടെ പു​തി​യ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.​ഭക്ത​ജ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി ആ​ലോ​ചി​ക്കു​ന്ന​ത്.​ഇ​ക്കാ​ര്യം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വ​വും ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ​റി​യു​ന്ന​ത്.​

ഷ​ർ​ട്ട്,പാ​ന്‍റ്,ബ​നി​യ​ൻ,ചെ​രു​പ്പ് എ​ന്നി​വ ധ​രി​ച്ച് എ​ത്തു​ന്ന​വ​ർ​ക്കും, എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്ര​സാ​ദ​ഉൗ​ട്ട് ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ന​ണ് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്.​ദ​ശാ​ബ്ദ​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ന​ട​ത്തി​യി​രു​ന്ന പ്ര​സാ​ദ​ഉൗ​ട്ട് 2015ലാ​ണ് പു​റ​ത്തേ​ക്ക് മാ​റ്റി​യ​ത്.​ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ചു​ത​ന്നെ​യാ​ണ് പു​റ​ത്തും പ്ര​സാ​ദ​ഉൗ​ട്ടു ന​ൽ​കി​യി​രു​ന്ന​ത്.​ഇ​തി​ന് മാ​റ്റം വ​രു​ത്തി​യാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ പു​തി​യ തീ​രു​മാ​നം പു​റ​ത്തു​വ​ന്ന​ത്.​

പൂ​ജ​ക​ളും,ആ​ചാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ പ​ര​മാ​ധാ​കാ​രി ക്ഷേ​ത്രം ത​ന്ത്രി​യാ​ണ്.​ത​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ തീ​രു​മാ​നം മാ​റ്റാ​നാ​ണ് സാ​ധ്യ​ത.​ചൊ​വ്വാ​ഴ്ച ചേ​രു​ന്ന ദേ​വ​സ്വം ഭ​ര​ണ​സ​മി​തി ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ക്കും.

Related posts