കണ്ണനെക്കാണാനും  വളഞ്ഞവഴി..!  നി​ർ​മാ​ല്യം തൊ​ഴാ​നു​ള്ള ക്യൂ​വി​ലേ​ക്കു താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക്ക​യറ്റുന്നതിനെതിരേ ഭക്തരുടെ പ്രതിഷേധം

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ക്യൂ ​നി​യ​ന്ത്രി​ക്കാ​ൻ താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു പ​ക​രം പോ​ലീ​സി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. തൃ​ശൂ​ർ സ്വ​ദേ​ശി കെ.​എ​സ്. സു​ബോ​ധാ​ണു കോ​ട​തി​യി​ൽ പൊ​തു​താ​ല്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

നി​ർ​മാ​ല്യം തൊ​ഴാ​നു​ള്ള ക്യൂ​വി​ലേ​ക്കു താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ സ്വ​ന്തം ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക്ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തു​മൂ​ലം ഭ​ക്ത​ർ​ക്കു മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​രു​ന്നെ​ന്നും ചോ​ദ്യം ചെ​യ്താ​ൽ ഇ​വ​ർ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഹ​ർ​ജി​ക്കാ​ര​നാ​യ സു​ബോ​ധ് ഫെ​ബ്രു​വ​രി 22നു ​രാ​ത്രി ഒ​ന്പ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തെ നി​ർ​മാ​ല്യം തൊ​ഴാ​ൻ ക്യൂ​വി​ൽ നി​ന്നു. രാ​ത്രി ഒ​ന്നോ​ടെ ശ​രീ​ര​ശു​ദ്ധി വ​രു​ത്താ​നാ​യി നി​ല​വി​ലെ സം​വി​ധാ​ന​മ​നു​സ​രി​ച്ചു ടോ​ക്ക​ണെ​ടു​ത്തു പോ​യി മ​ട​ങ്ങി വ​ന്ന​പ്പോ​ൾ താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ ക്യൂ​വി​ൽ നി​ൽ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ചോ​ദ്യം ചെ​യ്ത ത​ന്നെ ത​ള്ളി​ത്താ​ഴെ​യി​ട്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ക്ഷേ​ത്ര​ത്തി​ലെ ക്യൂ ​കോം​പ്ല​ക്സി​ലും മ​റ്റു പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും സി​സി​ടി​വി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Related posts