ഗുരുവായൂരിലെ പ്രസാദ ഊട്ട്; ഹിന്ദു ഐക്യവേദി പ്രവർത്തകർ അഡ്മിനിസ്ട്രേറ്ററെ ഘെരാവോ ചെയ്തു

‘ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ ഉൗ​ട്ട് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ പ​വി​ത്ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​റെ ഘെ​രാ​വോ ചെ​യ്തു.രാ​വി​ലെ 11.45ഓ​ടെ പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​യി എ​ത്തി​യ പ​തി​ന​ഞ്ചോ​ളം പ്ര​വ​ർ​ത്ത​ക​ർ ദേ​വ​സ്വം ഓ​ഫീ​സി​ലെ​ത്തി അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ റൂ​മി​ലേ​ക്ക് നാ​മം ജ​പി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

പ്ര​സാ​ദ ഉൗ​ട്ട് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ ന​ട​ത്ത​ണ​മെ​ന്നും ആ​യി​രം രൂ​പ​യ്ക്ക് നെ​യ് വി​ള​ക്ക് ചീ​ട്ടാ​ക്കി ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​ക്കു മു​ന്നി​ൽ വ​യ്ക്കാ​മെ​ന്നും അ​തി​നു​ശേ​ഷം തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഹി​ന്ദു ഐ​ക്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ തീ​ര​മാ​നം ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​മ​ജ​പം തു​ട​ർ​ന്നു. ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ സ്റ്റേ​ഷ​നി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തി പ്ര​വ​ർ​ത്ത​ക​രെ നീ​ക്കം ചെ​യ്തു.

Related posts