ഹ​ൻ​സി ഫ്ളി​ക്ക് ജ​ര്‍​മ​നി​യു​ടെ പ​രി​ശീ​ല​ക​ൻ

 

മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ബ​യേ​ൺ മ്യൂ​ണി​ക്കി​ന്‍റെ മു​ൻ പ​രി​ശീ​ല​ക​ൻ ഹന്‍​സി ഫ്ളി​ക്കി​നെ നി​യ​മി​ച്ചു.

അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന യു​വേ​ഫ യൂ​റോ ക​പ്പി​നു​ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​ന്ന ജോ​വാ​ക്വിം ലോ​യു​ടെ പി​ന്‍​ഗാ​മി​യാ​യാ​ണ് അ​മ്പ​ത്താ​റു​കാ​ര​നാ​യ ഫ്‌​ളി​ക് എ​ത്തു​ക. 2024വ​രെ​യാ​ണ് ക​രാ​ർ.

2019-2020 സീ​സ​ണി​ന്‍റെ പ​കു​തി​യോ​ടെ ബ​യേ​ണി​ലെ​ത്തി​യ ഫ്‌​ളി​ക്‌​, ര​ണ്ട് ത​വ​ണ ബു​ണ്ട​സ് ലി​ഗ, ജ​ര്‍​മ​ന്‍ ക​പ്പ്, ജ​ര്‍​മ​ന്‍ സൂ​പ്പ​ര്‍ ക​പ്പ്, യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് എ​ന്നി​വ സ്വ​ന്ത​മാ​ക്കി.

യു​വേ​ഫ​യു​ടെ മി​ക​ച്ച പ​രി​ശീ​ല​ൻ, ലോ​ക​ത്തി​ലെ മി​ക​ച്ച ക്ല​ബ് പ​രി​ശീ​ല​ക​ന്‍ തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി.

2020ല്‍ ​ആ​റ് ട്രോ​ഫി​ക​ളാ​ണ് ഫ്‌​ളി​ക്കിനു കീ​ഴി​ല്‍ ബ​യേ​ണ്‍ മ്യൂണിക്ക് സ്വ​ന്ത​മാ​ക്കി​യ​ത്. 2009ല്‍ ​പെ​പ് ഗ്വാ​ര്‍​ഡി​യോ​ള​യ്ക്കു​ശേ​ഷം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ പ​രി​ശീ​ല​ക​നാ​ണ്.

2006 മു​ത​ല്‍ 2014വ​രെ ജോ​വാ​ക്വിം ലോ​യു​ടെ കീ​ഴി​ല്‍ ജ​ര്‍​മ​ന്‍ ദേ​ശീ​യ ടീ​മി​ന്‍റെ സ​ഹ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഫ്‌​ളി​ക്‌​.

ഫു​ട്‌​ബോ​ള്‍ ക​ള​ത്തി​ല്‍ മ​ധ്യ​നി​ര​ക്കാ​ര​നാ​യ ഫ്‌​ളി​ക്‌​ അ​ണ്ട​ര്‍ 18 ടീ​മി​ല്‍ ക​ളി​ച്ചെ​ങ്കി​ലും ജ​ര്‍​മ​നി​യു​ടെ സീ​നി​യ​ര്‍ ത​ല​ത്തി​ല്‍ ക​ളി​ച്ചി​ട്ടി​ല്ല.

 

Related posts

Leave a Comment