മാ​​ന​​ഭം​​ഗത്തിനു തെ​​ളി​​വി​​ല്ല! ഹ​ത്രാ​സി​ലെ ​പെ​ണ്‍​കു​ട്ടി​യു​ടേ​ത് അ​പ​ക​ട​മ​ര​ണമെന്ന് പ്രത്യേക കോടതി; വിധിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

സെ​​ബി മാ​​ത്യു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ​​ ഞെ​​ട്ടി​​ച്ച ഹ​​ത്രാ​​സ് പീ​​ഡ​​ന​​ക്കേ​​സി​​ൽ മാ​​ന​​ഭം​​ഗം ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നും അ​​പ​​ക​​ട​​മ​​ര​​ണ​​മാ​​ണെ​​ന്നു​​മു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​മാ​​യി പ്ര​​ത്യേ​​ക എ​​സ്‌​​സി-​​എ​​സ്ടി കോ​​ട​​തി.

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഹ​​ത്രാ​​സി​​ൽ 19 വ​​യ​​സു​​ള്ള ദ​​ളി​​ത് യു​​വ​​തി ക്രൂ​​ര പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യി കൊ​​ല്ല​​പ്പെ​​ട്ടു എന്ന കേസിൽ മാ​​ന​​ഭം​​ഗം ന​​ട​​ന്നു​​വെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന​​തി​​ൽ പ്രോ​​സി​​ക്യൂ​​ഷ​​ൻ പൂ​​ർ​​ണ​​മാ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നാ​​ണ് പ്ര​​ത്യേ​​ക കോ​​ട​​തി ജ​​ഡ്ജി ത്രി​​ലോ​​ക് പാ​​ൽ സിം​​ഗി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.

കേ​​സി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന മൂ​​ന്നു​​പേ​​രെ വി​​ട്ട​​യ​​ച്ച വി​​ധി​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

മാ​​ന​​ഭം​​ഗം ന​​ട​​ന്നു​​വെ​​ന്ന കാ​​ര്യം പ്ര​​ത്യേ​​ക കോ​​ട​​തി ത​​ള്ളി​​ക്ക​​ള​​ഞ്ഞ​​തി​​നാ​​ൽ ഹൈ​​ക്കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് പെ​​ണ്‍​കു​​ട്ടി​​യു​​ടെ കു​​ടും​​ബം.

പ്ര​​ത്യേ​​ക കോ​​ട​​തി ജ​​ഡ്ജി​​യു​​ടെ 167 പേ​​ജു​​ക​​ളു​​ള്ള വി​​ധി​​ന്യായത്തി​ൽ അ​​പ​​ക​​ട​​മ​​ര​​ണം എ​​ന്നു​​ത​​ന്നെ​​യാ​​ണ് വി​​ശേ​​ഷി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്.

സം​​ഭ​​വം ന​​ട​​ന്ന് എ​​ട്ടു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​വും പെ​​ണ്‍​കു​​ട്ടി​​ക്ക് സം​​സാ​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നു. ഈ ​​സ​​മ​​യ​​ത്തൊ​​ന്നും പ്ര​​തി​​ക്ക് കൊ​​ല്ലാ​​ൻ ഉ​​ദ്ദേ​​ശ്യമു​​ള്ള​​താ​​യി മൊ​​ഴി ന​​ൽ​​കി​​യി​​ട്ടി​​ല്ല.

മാ​​ത്ര​​മ​​ല്ല, ബ​​ലാ​​ത്സം​​ഗം ചെ​​യ്യ​​പ്പെ​​ട്ടു എ​​ന്ന​​തി​​ന് മെ​​ഡി​​ക്ക​​ൽ തെ​​ളി​​വു​​ക​​ളില്ലെ​​ന്നും വി​​ധി​​യി​​ൽ പ​​റ​​യു​​ന്നു.

ശ്വാ​​സം മു​​ട്ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി എ​​ന്ന​​തു സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന ഒ​​ന്നും​ത​​ന്നെ മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​​നാ ഫ​​ല​​ങ്ങ​​ളി​​ൽ ഇ​​ല്ലെ​​ന്നും വി​​ധി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

കൂ​​ട്ട​​മാ​​ന​​ഭം​​ഗം ന​​ട​​ന്നു​​വെ​​ന്ന​​തും കോ​​ട​​തി ത​​ള്ളി​​ക്ക​​ള​​യു​​ന്നു. സം​​ഭ​​വം ന​​ട​​ന്ന് അ​​ഞ്ചു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം സം​​സാ​​രി​​ച്ച​​പ്പോ​​ഴും പെ​​ണ്‍​കു​​ട്ടി ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് വി​​ധി​​യി​​ൽ പ​​റ​​യു​​ന്ന​​ത്.

കേ​​സി​​ൽ മാ​​ന​​ഭം​​ഗം ന​​ട​​ന്നു​​വെ​​ന്ന് പ്രോ​​സി​​ക്യൂ​​ഷ​​ന് തെ​​ളി​​യി​​ക്കാ​​നാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് വ്യാ​​ഴാ​​ഴ്ച​​ത്തെ വി​​ധി​​യി​​ൽ പ​​റ​​യു​​ന്ന​​ത്.

ഹ​​ത്രാ​​സി​​ൽ പെ​​ണ്‍​കു​​ട്ടി അ​​തി​​ക്രൂ​​ര​​മാ​​യി കൊ​​ല്ല​​പ്പെ​​ട്ട ദി​​വ​​സം​​ത​​ന്നെ പോ​​ലീ​​സ് കു​​ടും​​ബ​​ത്തെ അ​​റി​​യി​​ക്കാ​​തെ മൃ​​ത​​ദേ​​ഹം ദ​​ഹി​​പ്പി​​ച്ച​​ത് ഏ​​റെ വി​​വാ​​ദ​​ങ്ങ​​ൾ​​ക്കു വ​​ഴിതെ​​ളി​​ച്ചി​​രു​​ന്നു.

മാ​​ന​​ഭം​​ഗ​ക്കു​റ്റം ചു​​മ​​ത്തി​​യാ​​ണ് 2020 സെ​​പ്റ്റം​​ബ​​ർ 14ന് ​ഉ​​യ​​ർ​​ന്ന സ​​മു​​ദാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട നാ​​ലു പ്ര​​തി​​ക​​ളെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സം​​ഭ​​വ​​ത്തി​​ൽ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്ത അ​​ല​​ാഹാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി അ​​ന്വേ​​ഷ​​ണം സി​​ബി​​ഐ​​ക്ക് വി​​ട്ടി​​രു​​ന്നു.

സം​​ഭ​​വ​​ത്തി​​ൽ പെ​​ണ്‍​കു​​ട്ടി മാ​​ന​​ഭം​​ഗ​​ത്തി​​ന് ഇ​​ര​​യാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് തു​​ട​​ക്കം​​മു​​ത​​ൽ യു​​പി സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ചി​​രു​​ന്ന നി​​ല​​പാ​​ട്.

എ​​ന്നാ​​ൽ, ബോ​​ധ​​പൂ​​ർ​​വം തെ​​ളി​​വു​​ക​​ൾ ന​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി ഈ ​​വാ​​ദ​​ത്തി​​നെ​​തി​​രേ അ​​ന്നു​​ത​​ന്നെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​മു​​യ​​ർ​​ന്നി​​രു​​ന്നു.

കോ​​ട​​തി വി​​ട്ട​​യ​​ച്ച​​വ​​രി​​ൽ ല​​വ് കു​​ഷ്, രാ​​മു, ര​​വി എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ പ​​ട്ടി​​ക​​ജാ​​തി-പ​​ട്ടി​​ക​​വ​​ർ​​ഗ അ​​ക്ര​​മ​​നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​ര​​വും കൊ​​ല​​പാ​​ത​​ക കു​​റ്റ​​വു​​മാ​​ണ് ചു​​മ​​ത്തി​​യി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, കു​​റ്റ​​കൃ​​ത്യം തെ​​ളി​​യി​​ക്കു​​ന്ന​​തി​​ൽ പ്രോ​​സി​​ക്യൂ​​ഷ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ടു​​വെ​​ന്നാ​​ണ് ജ​​ഡ്ജി ത്രി​​ലോ​​ക് പാ​​ൽ സിം​​ഗ് വി​​ധി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ സ​​ന്ദീ​​പ് എ​​ന്ന വ്യ​​ക്തി മാ​​ത്ര​​മാ​​ണ് കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​യാ​​ൾ​​ക്കെ​​തി​​രേ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മാ​​കാ​​ത്ത ആ​​ക്ര​​മ​​ണക്കു​​റ്റ​​വും പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ അ​​ക്ര​​മ​ നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പു​​ക​​ളു​​മാ​​ണ്.

സ​​ന്ദീ​​പി​​ന് ജീ​​വ​​പ​​ര്യ​​ന്തം ശി​​ക്ഷ​​യാ​​ണ് കോ​​ട​​തി വി​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​യാ​ളു​ടെ പേ​​രി​​ലു​​ള്ള മാ​​ന​​ഭം​​ഗ​​ക്കു​​റ്റ​​ം ഒ​​ഴി​​വാ​​ക്കി​​യെങ്കിലും 50,000 രൂ​​പ പി​​ഴ​​ ചു​​മ​​ത്തി​​യി​​ട്ടു​​ണ്ട്.

ഇ​​തി​​ൽ 40,000 രൂ​​പ പെ​​ണ്‍​കു​​ട്ടി​​യു​​ടെ അ​​മ്മ​​യ്ക്കു ന​​ൽ​​കാ​​നാ​​ണു നി​​ർ​​ദേ​​ശം. പി​​ഴ​​ത്തു​​ക ന​​ൽ​​കി​​യി​​ല്ലെ​​ങ്കി​​ൽ ര​​ണ്ടു വ​​ർ​​ഷംകൂ​​ടി ത​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ക്ക​​ണം.

നി​​ല​​വി​​ൽ 30 മാ​​സ​​മാ​​യി ഇ​​യാ​​ൾ ജ​​യി​​ലി​​ലാ​​ണ്. എ​​ന്നാ​​ൽ, ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നെ​​തി​​രേ സ​​ന്ദീ​​പി​​ന്‍റെ കു​​ടും​​ബ​​ം ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നൊരുങ്ങുകയാണ്.

Related posts

Leave a Comment