ആ​ര്‍​ദ്രം ജ​ന​കീ​യ ക്യാ​മ്പ​യിൻ;  ആ​രോ​ഗ്യ സം​ര​ക്ഷ​ണ  സ​ന്ദേ​ശ​വു​മാ​യി കൂ​ട്ട​ന​ട​ത്തം

കൊല്ലം: ആ​ര്‍​ദ്രം ജ​ന​കീ​യ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. ലോ​ക പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​രി​പാ​ടി​യി​ല്‍ ന​ട​ത്തി​യ കൂ​ട്ട​യോ​ട്ട​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി ​രാ​ധാ​മ​ണി നേ​തൃ​ത്വം ന​ല്‍​കി.ക​ന്‍റോ​ണ്‍​മെ​ന്‍റ് മൈ​താ​നി​യി​ല്‍ തു​ട​ങ്ങി​യ കൂ​ട്ട​ന​ട​ത്തം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ പി ​കെ മ​ധു ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ന​ഴ്‌​സിം​ഗ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​രോ​ഗ്യ​വ​കു​പ്പ് – ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജീ​വ​ന​ക്കാ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. കെഎ​സ്ആ​ര്‍ടി ​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു സ​മാ​പ​നം. കു​ടും​ബ​വും പ്ര​മേ​ഹ​വും എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​ഹ​ദി​നാ​ച​ര​ണം.

ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എന്നതാ​ണ് പ്ര​മേ​ഹ​ദി​ന സ​ന്ദേ​ശം.പ്ര​മേ​ഹ ദി​ന​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ കെ​എ​സ് ആ​ര്‍ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് നി​ര്‍​വ​ഹി​ച്ചു. സു​ര​ക്ഷി​ത ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ലേ​ക്ക് സ​മൂ​ഹം മാ​റി ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി ഡി​എംഒ ​ഡോ. സി. ​ആ​ര്‍. ജ​യ​ശ​ങ്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ആ​ര്‍. ഹ​രി​കു​മാ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. ഡെ​പ്യൂ​ട്ടി ഡിഎംഒ ​ഡോ. ആ​ര്‍. സ​ന്ധ്യ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത ദാ​സ്, ആ​ര്‍സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. കൃ​ഷ്ണ​വേ​ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി കാ​ക്ക​രി​ശ്ശി നാ​ട​ക​വും അ​ര​ങ്ങേ​റി. രോ​ഗ​ത്തി​നെ​തി​രെ സ്വീ​ക​രി​ക്കേണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സ​ന്ദേശ​മാ​ക്കി​യ നാ​ട​ക​മാ​ണ് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് അ​ര​ങ്ങേ​റി​യ​ത്. കു​ട്ടി​ക​ള്‍ വ​രെ പ്ര​മേ​ഹ​ത്തി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​തും അ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും സ​ര​സ​മാ​യി അ​വ​ത​രി​പ്പി​ച്ച നാ​ട​കം കൗ​തു​ക​മാ​യി.

ലോ​ക പ്ര​മേ​ഹ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ത്ത​ന്നൂ​ര്‍, ഇ​ര​വി​പു​രം, പെ​രു​മ​ണ്‍, ച​ട​യ​മം​ഗ​ലം, വി​ള​ക്കു​ടി, വെ​ളി​യം, കെ ​എ​സ് പു​രം, ഇ​ള​മ്പ​ള്ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​റ്റി​നോ​പ്പ​തി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

Related posts