മൗ​ണ ലോ​വ അ​ഗ്നി​പ​ർ​വ​തം 38 വ​ർ​ഷ​ത്തിനു​ശേ​ഷം പൊ​ട്ടി​ത്തെ​റി​ച്ചു! പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​

ഹ​വാ​യി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ജീ​വ അ​ഗ്നി​പ​ർ​വ​ത​മാ​യ ഹ​വാ​യി​യി​ലെ മൗ​ണ ലോ​വ ഏ​ക​ദേ​ശം 38 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ട്ടി​ത്തെ​റി​ച്ചു.

മൗ​ണ ലോ​വ‌​യു​ടെ ഉ​യ​ര്‍​ന്ന കൊ​ടു​മു​ടി​യാ​യ കാ​ൽ​ഡെ​റ​യാ​യ മൊ​കു​വാ​വി​യോ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി‌​യോ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ആ​രം​ഭി​ച്ച​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല.

കാ​റ്റി​ൽ ലാ​വ​യും ചാ​ര​വും പു​റ​ത്തേ​ക്ക് ചീ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹോ​ണോ​ലു​ലു​വി​ലെ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ട്വി​റ്റ​റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യു​എ​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഹ​വാ​യ് ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്നാ​യ ബി​ഗ് ഐ​ല​ന്‍റി​ലാ​ണ് മൗ​ണ ലോ​വ അ​ഗ്നി​പ​ർ​വ​തം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

74,000 ക്യു​ബി​ക് കി​ലോ​മീ​റ്റ​റാ​ണ് വ​ലി​പ്പം. 13,679 അ​ടി ഉ​യ​ര​മു​ള്ള അ​ഗ്നി​പ​ർ​വ​തം അ​വ​സാ​ന​മാ​യി പൊ​ട്ടി​ത്തെ​റി​ച്ച​ത് 1984ലാ​ണ്.

Related posts

Leave a Comment