പോലീസുകാരെന്താ ഇങ്ങനെ..! കാർ യാത്രികന് ഹെൽമറ്റ് വയ്ക്കാത്തതിന്‍റെ പേരിൽ പോലീസിന്‍റെ നോട്ടീസ്; നോട്ടീസ് അയച്ചവർക്കെതിരെ നടപടിക്കൊരുങ്ങി ഹരിദാസ്

ALP-POLICE-CHECKINGചാരുംമൂട് : ഹെൽമറ്റ് വയ്ക്കാത്തതിന് പിഴയടക്കണമെന്ന് കാട്ടി കാറിൽ യാത്രികന് പോലീസ് വക നോട്ടീസ്. എൽഐസി ഏജന്‍റായ മാവേലിക്കര മാങ്കാംകുഴിരാധാഭവനത്തിൽ ഹരിദാസിനാണ് കുറത്തികാട് പോലീസ് പോസ്റ്റ് കാർഡ് വഴി വിചിത്രമായ നോട്ടീസ് അയച്ചത് .

കഴിഞ്ഞ പത്തിന് കുറത്തികാട് ഭാഗത്ത് വച്ച് KL-31E 3685 നമ്പർ വാഹനത്തിൽ ഹെൽമെറ്റ് വയ്ക്കാതെ ഓടിച്ചുപോയത് ശ്രദ്ധയിൽപ്പെട്ടെന്നും ആയതിനാൽ ഈ കാർഡ് കിട്ടിയാലുടൻ കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി ഹാജരായി പിഴയടയ്‌ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.

എന്നാൽ തന്‍റെ പേരിലുള്ള കാറിന്‍റെ നമ്പരാണ് നോട്ടീസിൽ നൽകിയിട്ടുള്ളതെന്നും കുറത്തികാട് വഴി സഞ്ചരിച്ചിട്ടില്ലന്നും ഹരിദാസ് പറയുന്നു.വികലമായ നോട്ടീസ് സംബന്ധിച്ച് ഉന്നതപോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് കാറുടമ ഹരിദാസ് പറഞ്ഞു. – See more at:

Related posts