ചികിത്സാ സഹായത്തിന്‍റെ പേരിൽ വീടുകൾ കയറിയിറങ്ങി പിരിവ്; കയ്യിൽ പണംകുമിഞ്ഞു കൂടിയപ്പോൾ മൂവരുടെയും സ്വഭാവും മാറി; കുമരകത്തെ തട്ടിപ്പുകാർക്ക് എട്ടിന്‍റെ പണികൊടുത്ത് നാട്ടുകാർ

 കു​മ​ര​കം: ചി​കി​ത്സാസ​ഹാ​യ​ത്തി​ന്‍റെ പേ​രി​ൽ വീ​ടു​ക​ൾ ക​യ​റി പ​ണ​പ്പിരി​വു ന​ട​ത്തി​യ ത​ട്ടി​പ്പു​കാ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പിച്ചു.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കു​മ​ര​കം ജെ​ട്ടി പ​രി​സ​രം കേ​ന്ദ്രി​ക​രി​ച്ച് പി​രി​വു ന​ട​ത്തി​യ മൂ​വ​ർ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.
പി​രി​ച്ചെ​ടു​ത്ത പ​ണം വീ​തം വയ്ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് മൂ​വ​രും ത​ട്ടി​പ്പു​കാ​രാ​ണെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ബോ​ധ്യ​മാ​കാ​ൻ കാ​ര​ണം.

മൂ​വ​രി​ൽ ഒ​രാ​ളു​ടെ മ​ക​ന്‍റെ കി​ഡ്നി ചി​കി​ത്സ​ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വീ​ടു​ക​ൾ തോ​റും ഇ​വ​ർ ക​യ​റി​യി​റ​ങ്ങി​യ​ത്.
കി​ട്ടു​ന്ന പ​ണം മ​ദ്യ​പാ​ന​ത്തി​നാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

രാ​മ​ങ്ക​രി സ്വ​ദേ​ശി​ക​ളാ​ണ് മൂ​വ​രും. ചെ​ങ്ങ​ളം കു​ന്നും​പു​റം സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ഇ​വ​ർ വീ​ട്ടു​കാ​രോ​ടും മ​റ്റും പ​റ​ഞ്ഞി​രു​ന്ന​ത്.

315 സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍​റ് കെ. ​കേ​ശ​വ​നന്‍റെ വീ​ട്ടി​ൽ പി​രി​വി​നെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ൾ ചേ​ർ​ന്ന് ഇ​വ​രെ ഇ​ന്ന​ലെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തി​നു ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി മ​ദ്യ​പാ​നി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി പി​ന്നീ​ടു വി​ട്ട​യ​ച്ച​താ​യി കു​മ​ര​കം പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ പ​ണം ചി​ല വീ​ട്ടു​കാ​ർ​ക്ക് പോ​ലീ​സ് ഇ​ട​പെ​ട്ട് തി​രി​കെ ന​ൽ​കി.

Related posts

Leave a Comment