അമ്മയായതോടെ പ്രിയങ്ക ആളാകെ മാറി ! മകളെക്കുറിച്ച് പ്രിയങ്കയുടെ അമ്മ പറയുന്നതിങ്ങനെ…

ജനുവരി അവസാനമാണ് സെലിബ്രിറ്റി ദമ്പതികളായ പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്.

എന്നാല്‍ കുഞ്ഞിന്റെ പേരും വിവരങ്ങളും താരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ അവസരത്തില്‍ അമ്മയായ ശേഷം പ്രിയങ്കയുടെ ജീവിതമാകെ മാറിയെന്നു പറയുകയാണ് പ്രിയങ്കയുടെ അമ്മയും കോസ്മറ്റോളജിസ്റ്റുമായ മധു ചോപ്ര. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മധു ചോപ്ര ഇക്കാര്യം പറഞ്ഞത്.

അമ്മയായ ജീവിതം ആസ്വദിക്കുകയാണ് പ്രിയങ്ക എന്നും മധു ചോപ്ര. പ്രിയങ്കയുടെ കുഞ്ഞിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും പക്ഷേ, എല്ലായിപ്പോഴും കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മധു ചോപ്ര വ്യക്തമാക്കി.

‘ഞാന്‍ ഇപ്പോള്‍ പ്രിയങ്കയെയോ എന്റെ മകനെയോ കുറിച്ചല്ല ചിന്തിക്കുന്നത്. കുഞ്ഞിനെ കുറിച്ചാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്.’ മധു ചോപ്ര വ്യക്തമാക്കി.

പ്രിയങ്ക അമ്മയായ കാലം എങ്ങനെയാണ് കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് പ്രിയങ്ക വളരെ സന്തോഷവതിയാണെന്നായിരുന്നു മധു ചോപ്രയുടെ മറുപടി.

‘ഞങ്ങള്‍ ഒരിക്കല്‍ ഫേസ് ടൈമിലൂടെ ബന്ധപ്പെട്ടിരുന്നു. അവള്‍ വളരെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണെന്നാണ് ഞാന്‍ കരുതുന്നത്.

ഇതുമാത്രമാണ് എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുന്ന കാര്യം.’ മധു ചോപ്ര വ്യക്തമാക്കി.

ലോസാഞ്ചല്‍സിലാണ് പ്രിയങ്കയും നിക് ജോനാസും കുഞ്ഞും ഇപ്പോഴുള്ളത്. മകളെ സന്ദര്‍ശിച്ചതിനു ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും മധു ചോപ്ര വ്യക്തമാക്കി.

അമ്മയും അച്ഛനുമായതോടെ പ്രിയങ്കയും നിക് ജോനാസും പൊതുയിടങ്ങളില്‍ എത്തുന്നത് കുറഞ്ഞു. കുറച്ചു കാലത്തേക്ക് സ്വകാര്യത വേണമെന്ന് പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

മുത്തശ്ശിയായതിലെ സന്തോഷം മധുചോപ്രയും മറച്ചു വച്ചില്ല. തന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മധു ചോപ്ര വ്യക്തമാക്കി.

Related posts

Leave a Comment