ഹയർ സെക്കൻഡറിയിൽ “തലമാറ്റം’ തകർക്കുന്നു; പരിഹാസ്യരായി അധ്യാപകർ

പാ​ല​ക്കാ​ട്: ഹ​യ​ർസെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡ​യ​റ​ക്ട​ർ​മാ​രെ അ​ടി​ക്ക​ടി മാ​റ്റു​ന്ന​തു​മൂ​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​താ​യി പ​രാ​തി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 429 അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ ഉ​ത്ത​ര​വാ​ണ് സ്ഥി​രം ഡ​യ​റ​ക്ട​റി​ല്ലാ​ത്ത​തി​നാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14 ന് ​വ​കു​പ്പു​ത​ല സ്ഥാ​ന​ക്ക​യ​റ്റ സ​മി​തി അം​ഗീ​ക​രി​ച്ച് മാ​ർ​ച്ച് അ​ഞ്ചി​നു​ള്ള ഗ​സ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. മു​ഴു​വ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​യിട്ടുമുണ്ട്.

മ​റ്റു വ​കു​പ്പു​ക​ളി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി പ​ത്തും പ​തി​ന​ഞ്ചും വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് മി​ക്ക വി​ഷ​യ​ങ്ങ​ളി​ലെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​ർ അ​ധ്യാ​പ​ക​ർ സീ​നി​യ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം നേ​ടു​ന്ന​ത്. ഉ​ത്ത​ര​വ് വൈ​കി​യാ​ൽ സീ​നി​യ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം നേ​ടു​ന്ന അ​ധ്യാ​പ​ക​ർ​ക്കു ജോ​ലി ഏ​റ്റെ​ടു​ക്കാ​ൻ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം വ​രെ കാ​ത്തി​രി​ക്കേ​ണ്ടിവ​രും.

അ​ധ്യാ​പ​ക​ർ​ക്ക് അ​ർ​ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം അ​നാ​വ​ശ്യ​മാ​യി വൈ​കി​പ്പി​ക്കു​ന്ന വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ച്ച് അ​ടി​യ​ന്തര​മാ​യി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(എ​ച്ച്എ​സ്എ​സ്ടി​എ) സം​സ്ഥാ​ന ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക​ഴി​ഞ്ഞ ര​ണ്ടുമാ​സ​ത്തി​നി​ടെ നാ​ലു ഡ​യ​റ​ക്ട​ർ​മാ​രെ​യാ​ണ് മാ​റ്റിനി​യ​മി​ച്ച​ത്. ഇ​തു വ​കു​പ്പി​ന്‍റെ ഭ​ര​ണസം​വി​ധാ​നം പാ​ടെ ത​കി​ടം മ​റി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ൽ നി​യ​മി​ച്ച ഡ​യ​റ​ക്ട​റാ​യ ഡോ. ​പി.​കെ.​ജ​യ​ശ്രീയേ​യും മാ​റ്റി സീ​നി​യ​ർ അ​ക്കാ​ദ​മി​ക് ജോ​യ​ിന്‍റ് ഡ​യ​റ​ക്ട​ർ പി.​പി. പ്ര​കാ​ശ​നു പ​ക​രം ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ അ​തീ​വശ്ര​ദ്ധ വേ​ണ്ട ഒ​ന്നും ര​ണ്ടും വ​ർ​ഷ പൊ​തുപ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്പോ​ൾ ഐഎഎ​സ് കേ​ഡ​റി​ലു​ള്ള സ്ഥി​രം ഡ​യ​റ​ക്ട​റെ നി​യ​മി​ക്കാ​തെ​യു​ള്ള ഞാ​ണി​ൻ​മേ​ൽക​ളി ന​ട​ത്തു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പെ​ന്നും സം​ഘ​ട​ന കു​റ്റ​പ്പെ​ടു​ത്തി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് ഐഎഎ​സ് ഡ​യ​റ​ക്ട​ർ​മാ​രെ മാ​റ്റിനി​ർ​ത്തി രാ​ഷ്ട്രീ​യ നി​യ​മ​നം ന​ൽ​കി​യ ജോ​യ​ിന്‍റ് ഡ​യ​റ​ക്ട​ർ​മാ​ർ​ക്കു വ​കു​പ്പി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല നല്കുന്ന​തെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു.

അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള്ള ഉ​ത്ത​ര​വ് അ​ടി​യ​ന്തര​മാ​യി പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണയ ജോ​ലി​ക​ൾ കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നാ​യി ഹ​യ​ർ സെ​ക്കൻഡറി​ക്ക് ഐഎഎ​സ് ത​ല​ത്തി​ലു​ള്ള സ്ഥി​രം ഡ​യ​റ​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്നും എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് എം.​രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​സാ​ബു​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts