ഗുര്‍മീതും ഹണിപ്രീതും കിടക്ക പങ്കിടുന്നത് ഞാന്‍ കൈയോടെ പിടികൂടിയിട്ടുണ്ട്, ഹണി അയാളുടെ മുറിയില്‍ കയറുമ്പോള്‍ എന്നെ പുറത്തുനിര്‍ത്തിയിരുന്നു, കണ്ടത് പറയരുതെന്ന് ഭീഷണിപ്പെടുത്തി, മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

അനുയായിയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിവാദ സന്ന്യാസി ഗുര്‍മീത് റാം റഹിം അറസ്റ്റിലായിട്ടും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ജയിലിലായ ഗുര്‍മീത് സിംഗിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിരിക്കുന്നത്. ഹണിപ്രീതിനെ ഗുര്‍മീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ അച്ഛന്‍ മകള്‍ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുര്‍മീത് സിംഗിന്റെ കുപ്രസിദ്ധമായ ഗുഹയ്ക്കുള്ളില്‍, ബിഗ് ബോസിനു സമാനമായ ഗെയിം നടത്താന്‍ ആറു ദമ്പതികളെ 28 ദിവസം ഒരുമിച്ചു പാര്‍പ്പിച്ചതായും ഗുപ്ത പറഞ്ഞു.

ഗുര്‍മിത് റാം റഹീമും ഹണിപ്രീതും കിടപ്പറ പങ്കിടുന്നത് താന്‍ പിടികൂടിയിട്ടുണ്ടെന്നും ഡേരാ സഛാ സൗദയിലെ ഗുര്‍മിതിന്റെ രഹസ്യ കേന്ദ്രത്തിലാണ് ഹണിയുടെ ഉറക്കമെന്നും ഗുപ്ത ആരോപിച്ചു. ഗുര്‍മിതും ഹണീപ്രീതും സ്ഥിരമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഹണിപ്രീതിനെ അയാള്‍ക്കൊപ്പം നഗ്‌നയായ നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. ഹണി അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പുറത്ത് നിര്‍ത്തുകയും അവിടെ നടക്കുന്നത് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും ഗുപ്ത വെളിപ്പെടുത്തി. 2009 മുതല്‍ ഹണിപ്രീത് ഗുര്‍മീതിന്റെ ഭാര്യയെ പോലെയാണ് കഴിയുന്നത്. 2009ന് മുമ്പ് വരെ ഡേരയുടെ നിയന്ത്രണം പുരുഷന്‍മാര്‍ക്കായിരുന്നു. എന്നാല്‍, അതിനുശേഷം നേതൃത്വം ഹണിയുള്‍പ്പെടെയുള്ള സ്ത്രീകളിലേക്ക് കൈമാറിയെന്നു അദ്ദേഹം പറഞ്ഞു.

യാത്രയ്ക്കിടെ ആയുധങ്ങളടങ്ങിയ ഒരു പെട്ടി എപ്പോഴും ഗുര്‍മീതിന്റെ കാറിലുണ്ടാകും. ഹണിപ്രീതും ഗുര്‍മീതും തമ്മിലുള്ള രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്നു തന്നെ കൊലപ്പെടുത്താന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായി വിശ്വാസ് ഗുപ്ത വെളിപ്പെടുത്തി. മാനഭംഗക്കേസില്‍ ജയിലിലായ ദേരാ സച്ചാ മേധാവി ഗുര്‍മീത്, തനിക്കൊപ്പം ദത്തുപുത്രിയെയും ജയിലിലേക്ക് അയയ്ക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ കഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു ഹണിപ്രീതും അഭിഭാഷകന്‍ മുഖേനെ അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. അതേസമയം, ഒളിവില്‍ പോയ ഹണിപ്രീതിനെ കണ്ടെത്താന്‍ പോലീസ് ഇപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

Related posts