നാലുമണിക്കൂറത്തെ തെളിവെടുപ്പിൽ നിർണായക തെളിവുകൾ; ജോ​ളി​യെ ഇ​ന്ന് എ​സ്പി ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യും


കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യെ ഇ​ന്ന് റൂ​റ​ല്‍ എ​സ്പി ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യും.​ നി​ല​വി​ല്‍ ജോ​ളി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​യു​ന്ന തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തു​ട​ര്‍​ന്ന് അ​ന്ന​മ്മ വ​ധ​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ത്തു​ക്ക​ള്‍ ത​ട്ടി​യെ​ടു​ക്കാ​ന്‍ ജോ​ളി വ്യാ​ജ ഒ​സ്യ​ത്ത് നി​ര്‍​മി​ച്ച ഫ​റോ​ക്കി​ലെ ക​ട​യി​ല്‍ എ​ത്തി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ തെ​ളി​വെ​ടു​ത്തു. കു​റ്റ്യാ​ടി എ​സ്എ​ച്ച്ഒ എ​ന്‍. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കി​യ ഫ​റോ​ക്ക് മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ ടൈ​പ്പിം​ഗ് സെ​ന്‍റ​റി​ലാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ സ്ഥാ​പ​നം അ​വി​ടെ ഉ​ണ്ടെ​ങ്കി​ലും ന​ട​ത്തി​പ്പു​കാ​ര​നെ​യും ഡി​ടി​പി ഓ​പ്പ​റേ​റ്റ​റെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. കൃ​ത്യ​മാ​യ സ്ഥ​ലം ജോ​ളി കാ​ണി​ച്ചു​കൊ​ടു​ത്ത​തി​നാ​ല്‍ ഇ​ത് കേ​സി​ല്‍ മു​ഖ്യ തെ​ളി​വാ​കും. നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട തെ​ളി​വെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

12 വ​ര്‍​ഷം മു​ന്‍​പാ​ണ് ഒ​സ്യ​ത്ത് ത​യ്യാ​റാ​ക്കാ​ന്‍ മു​ഖ്യ പ്ര​തി ജോ​ളി ഫ​റോ​ക്കി​ല്‍ എ​ത്തി​യ​ത്. ഭ​ര്‍​തൃ​പ​താ​വ് ടോം ​തോ​മ​സി​നെ്‌​റ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. ഫ​റോ​ക്കി​ല്‍ നി​ന്നും ടൈ​പ്പ് ചെ​യ്ത ഒ​സ്യ​ത്തി​ല്‍ കു​ന്ദ​മം​ഗ​ല​ത്ത് ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​യി​ല്‍ വ​ച്ചാ​ണ് ടോം ​തോ​മ​സി​ന്‍റെ ഒ​പ്പും മ​റ്റും പ​ക​ര്‍​ത്തി​യ​ത്. ടൈ​പ്പിം​ഗ് സെ​ന്‍റ​റി​ലെ യു​വ​തി​യാ​ണ് ഒ​സ്യ​ത്ത് ടൈ​പ്പ് ചെ​യ്ത​ത്. നി​ല​വി​ല്‍ മ​റ്റൊ​രാ​ളാ​ണ് ഇ​പ്പോ​ള്‍ ക​ട ന​ട​ത്തു​ന്ന​ത്.

Related posts