തൃശൂർ മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാരുടെ പണം   മോഷ്ടിക്കുന്ന യുവാവിനെ കുടുക്കി പോലീസ് 

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ക്കു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ.പൊ​ന്നാ​നി നെ​യ്ത​ല്ലൂ​ർ വ​ള​വി​ൽ​ത​റ​യി​ൽ വീ​ട്ടി​ൽ സ​ന്ദീ​പ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റു ചെ​യ്ത രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​ൽ നി​ന്നും സ്ഥി​ര​മാ​യി ഇ​യാ​ൾ പ​ണം മോ​ഷ്ടി​ക്കാ​റു​ണ്ട്. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​രു​ണ്‍ ഷാ, ​സീ​നി​യ​ർ സി​പി​ഒ ഷി​നി​ൽ​കു​മാ​ർ ഡേ​വീ​സ്, സി​പി​ഒ ര​ഞ്ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts