ഹോ​ട്ട​ലു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്ന് മ​ന്ത്രി

തൃ​ശൂ​ർ: ഹോ​ട്ട​ലു​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. ഹോ​ട്ട​ലു​ക​ളി​ലെ ഖ​ര-​ജ​ല മാ​ലി​ന്യ സം​സ്ക​ര​ണം ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന​ധി​കൃ​ത ഭ​ക്ഷ​ണ വ്യാ​പാ​രം നി​യ​മ​വി​ധേ​യ​മാ​ക്കി നി​യ​ന്ത്രി​ക്കു​ന്ന​തി​നു നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി അറിയിച്ചു.

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി.​കെ. പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. പ്ര​തി​നി​ധിസ​മ്മേ​ള​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത മേ​യ​ർ അ​ജി​ത വി​ജ​യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ട്ടി​ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ജ​യ​പാ​ൽ, കൗ​ണ്‍​സി​ല​ർ അ​നൂ​പ് ഡേ​വി​സ് കാ​ട, കെഎ​ച്ച്ആ​ർ​എ ര​ക്ഷാ​ധി​കാ​രി എ​ൻ. കു​മാ​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​ബി​ജു​ലാ​ൽ, അ​ബ്ദു​ൾ അ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​സി. ബാ​വ, എം. ​അ​ബ്ദു​ൾ റ​സാ​ഖ്, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​മ്മു​ണ്ണി മ​ങ്ക​ട, ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​പി. സ​ലിം, ജി​ല്ലാ ട്ര​ഷ​റ​ർ സു​ന്ദ​ര​ൻ നാ​യ​ർ, എ​സ്. സ​ന്തോ​ഷ്, എ​ൻ.​കെ. അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts