‘ഹൗ​ഡി മോ​ദി’​യി​ൽ പങ്കെടുക്കാൻ ട്രംപ് എത്തും;  ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ൽ ന​ന്ദി അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​മ്പ​ൻ പ​രി​പാ​ടി​യാ​യ ‘ഹൗ​ഡി മോ​ദി’​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​ന് ന​ന്ദി അ​റി​യി​ച്ച പ്ര​ധാ​ന​മ​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ് ട്ര​പി​ന്‍റേ​തെ​ന്നും അ​തി​ൽ ന​ന്ദി​യ​റി​യി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ബ​ന്ധ​ത്തി​ന്‍റെ ശ​ക്തി മ​ന​സി​ലാ​ക്കു​ന്ന​താ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​ന​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.​നേ​ര​ത്തെ, വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ളാ​ണ് ‘ഹൗ​ഡി മോ​ദി’​യി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 22-നാ​ണ് മോ​ദി അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക. ഹൂ​സ്റ്റ​ണി​ലെ എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ 50,000 പേ​രാ​ണ് ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Related posts