ഒരു വര്‍ഷമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നു ! പ്രവാസി ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ…

പ്രവാസിയായ ഭര്‍ത്താവിനെതിരേ കടുത്ത ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതായി കാട്ടിയാണ് യുവതി പരാതി നല്‍കിയത്.

അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 2016ലാണ് പ്രവാസിയായ യുവാവിനെ യുവതി വിവാഹം കഴിക്കുന്നത്.

ദുബായില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം താമസിക്കുന്നതിനായി 2017 മാര്‍ച്ചില്‍ യുവതി ഇന്ത്യ വിടുകയായിരുന്നു.

വിദേശത്ത് എത്തിയ തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഒത്താശയോടെ ആയിരുന്നു ഇതെന്നും യുവതി പരാതിയില്‍ പറയുന്നു.

പതിവായി ബിയറുമായി വീട്ടിലെത്തുന്ന ഭര്‍ത്താവ് അത് തന്നോട് കുടിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മദ്യപിച്ച ശേഷം മദ്യക്കുപ്പി മകള്‍ക്ക് കളിക്കാനായി നല്‍കുമായിരുന്നുവെന്നും യുവതി പറയുന്നു.

സ്ത്രീധനത്തെ ചൊല്ലി ക്രൂരമായി മര്‍ദ്ദിച്ചു. ഒരു വര്‍ഷത്തോളം തനിക്ക് സെക്സ് നിഷേധിച്ചതായും 34കാരിയായ യുവതി പരാതിയില്‍ പറയുന്നു.

മകള്‍ക്ക് മരുന്ന് വാങ്ങാന്‍ അടക്കം ഭര്‍ത്താവിനോട് പണം ആവശ്യപ്പെടുമ്പോള്‍ തന്റെ മാതാപിതാക്കളോട് ചോദിക്കാന്‍ ആയിരുന്നു ഭര്‍ത്താവിന്റെ പ്രതികരണമെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഈ മാസം ഭര്‍ത്താവുമായി ദുബായില്‍ നിന്നും നാട്ടില്‍ എത്തിയ ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

നാട്ടില്‍ എത്തിയ ഉടനെ തന്നെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ചിട്ട് ഭര്‍ത്താവ് ദുബായ്ക്ക് തിരികെ പോയി എന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് അദലാജ് പൊലീസ്.

Related posts

Leave a Comment