പു​ല​ർ​ച്ചെ 3ന് ​ന​ടു റോ​ഡി​ൽ പെ​ട്ടു​പോ​യി: ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കാ​ൻ യാ​ത്രാ​മാ​ർ​ഗ​ത്തി​ന് നി​ർ​വാ​ഹ​മി​ല്ല; ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ യു​വ​തി​ക്ക് തു​ണ​യാ​യ​ത് 2 അ​പ​രി​ചി​ത​ർ; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സൈ​ബ​റി​ടം

ബെം​ഗ​ളൂ​രു​വി​ൽ നി​ന്നും ഐ​ശ്വ​ര്യ എ​ന്ന യു​വ​തി പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. രാ​ത്രി ഏ​റെ വൈ​കി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ യു​വ​തി സ​ഹാ​യ​മി​ല്ലാ​തെ പെ​ട്ടു​പോ​യി. അ​വ​ളു​ടെ ഹോ​സ്റ്റ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് 3 കി​ലോ മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ്. പ​ക്ഷേ, അ​വ​ൾ​ക്ക് താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ യാ​തൊ​രു മാ​ർ​ഗ​വും ഇ​ല്ലാ​യി​രു​ന്നു. ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളും ല​ഭി​ച്ചി​ല്ല. ഈ ​സ​മ​യ​ത്ത് ര​ണ്ട് അ​പ​രി​ചി​ത​ർ യു​വ​തി​യു​ടെ സ​ഹാ​യ​ത്തി​നെ​ത്തി. അ​തി​ലൊ​രാ​ൾ ഒ​രു ബ​സ് ക​ണ്ട​ക്ട​റാ​യി​രു​ന്നു. യു​വ​തി​ക്ക് ടാ​ക്സി ല​ഭി​ക്കു​ന്ന​തു​വ​രെ ബ​സ് ക​ണ്ട​ക്ട​ർ അ​വ​രു​ടെ കൂ​ടെ നി​ൽ​ക്കു​ക​യും സു​ര​ക്ഷി​ത​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു.

ആ ​സ​മ​യ​ത്താ​ണ് ഒ​രു റാ​പി​ഡോ ഡ്രൈ​വ​ർ അ​വി​ടേ​ക്ക് വ​ന്ന​ത്. എ​ത്ര രൂ​പ​യാ​കു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, ‘അ​തൊ​ന്നും സാ​ര​മി​ല്ല, നി​ങ്ങ​ൾ മാ​പ്പി​ൽ ലൊ​ക്കേ​ഷ​ൻ കാ​ണി​ക്കൂ’ എ​ന്നാ​യി​രു​ന്നു ഡ്രൈ​വ​റു​ടെ മ​റു​പ​ടി. എ​ത്ര രൂ​പ​യാ​യി എ​ന്ന് എ​ത്തി​യ ശേ​ഷം ഐ​ശ്വ​ര്യ ചോ​ദി​ച്ച​പ്പോ​ൾ കി​ട്ടി​യ മ​റു​പ​ടി ‘സ​മ​യം ഒ​രു​പാ​ട് വൈ​കി, നി​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ക എ​ന്ന​ത് എ​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​ത്ര രൂ​പ വേ​ണ​മെ​ന്ന് ഞാ​ൻ പ​റ​യി​ല്ല, നി​ങ്ങ​ൾ​ക്ക് തോ​ന്നു​ന്ന​ത് ത​ന്നാ​ൽ മ​തി’ എ​ന്നാ​യി​രു​ന്നു.

‘പു​ല​ർ​ച്ചെ 3 ന് ​ഒ​രു പു​തി​യ ന​ഗ​ര​ത്തി​ൽ ര​ണ്ട് അ​പ​രി​ചി​ത​ർ ഞാ​ൻ സു​ര​ക്ഷി​ത​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ, ആ​ശ്വാ​സ​ത്തി​ന്‍റെ ആ ​നി​മി​ഷം എ​ത്ര വ​ലു​താ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കും. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഒ​രു പു​രു​ഷ​ൻ എ​ന്ന നി​ല​യി​ൽ, ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ഇ​ന്നും ഒ​ര​ത്ഭു​ത​മാ​യി തു​ട​രു​ന്ന​തി​ൽ നി​ങ്ങ​ൾ​ക്ക് വി​ഷ​മം തോ​ന്നി​യേ​ക്കാം’ എ​ന്ന് ഐ​ശ്വ​ര്യ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.

 

 

 

Related posts

Leave a Comment