ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ആഗ്രഹം നടപ്പിലാക്കി! നിര്‍ധനരായ 15യുവതികളുടെ വിവാഹം നടത്തി; അഭിനന്ദനവുമായി മന്ത്രി

നീ​ണ്ടൂ​ർ: ജോ​യി ലൂ​ക്കോ​സ് ചെ​മ്മാ​ച്ചേ​ലി​ന്‍റെ ആ​ഗ്ര​ഹ പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ നി​ർ​ധ​ന​ര​ാ​യ 15 യു​വ​തി​ക​ളു​ടെ വി​വാ​ഹം ജോ​യി​ച്ച​ന്‍റെ കുടുംബവും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കി​യ​ത് സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് വ​നം- വ​ന്യ​ജീ​വി വ​കു​പ്പ് മ​ന്ത്രി കെ. രാ​ജു പ​റ​ഞ്ഞു. ന​വദ​ന്പ​തി​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ന്പ​തി​ക​ൾ​ക്കു​ള്ള പാ​രി​തോ​ഷി​ക വി​ത​ര​ണ ഉ​ദ്ഘാ​ട​നം തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി നി​ർ​വ​ഹി​ച്ചു. ജോ​സ് കെ ​മാ​ണി എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, റോ​ഷി അ​ഗ​സ്റ്റ്യ​ൻ എം​എ​ൽ​എ, എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, കോ​ട്ട​യം രൂ​പ​ത വി​കാ​രി ജ​ന​റാൾ റ​വ ഫാ.​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, നീ​ണ്ടൂ​ർ പ​ഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി വി​മ​ല, കു​ട്ടി​യ​മ്മ, പി.​യു. തോ​മ​സ്, പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ​തോ​മ​സ് കോ​ട്ടൂ​ർ, ജോ​യി​ച്ച​ന്‍റെ കു​ടു​ംബ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ക​ൻ ജി​യോ ലൂ​ക്കോ​സ്, ഭാ​ര്യ ഷൈ​ലാ ജോ​യി എന്നിവർ പ്രസംഗിച്ചു.

Related posts