25 ലക്ഷത്തിനു മുകളിൽ നിക്ഷേപിച്ചവർക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: 25 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും ആ​ദാ​യ​നി​കു​തി വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ചു. 1.16 ല​ക്ഷം പേ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​താ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു. നോ​ട്ട് നി​രോ​ധ​ന​ത്തി​നു​ശേ​ഷം 25 ല​ക്ഷം രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്കാ​ത്ത​തി​നാ​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ആ​ദാ​യ​നി​കു​തി അ​ട​ച്ച വ​ലി​യ തു​ക​യു​ടെ നി​ക്ഷേ​പ​ക​രും വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടും.

2016 ന​വം​ബ​ർ എ​ട്ടി​ലെ ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു ശേ​ഷം 2.5 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ച്ച 18 ല​ക്ഷം പേ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക്രോ​ഡീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ 25 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ, 10-15 ല​ക്ഷം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​കു​തി അ​ട​യ്ക്കാ​ത്ത ക​മ്പ​നി​ക​ളെ​യും വ്യ​ക്തി​ക​ളെ​യും പ്ര​ത്യേ​ക​മാ​യി തി​രി​ച്ചി​രു​ന്നു. 25 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ 1.16 ല​ക്ഷം പേ​രാ​ണെ​ന്ന് സി​ബി​ഡി​ടി ചെ​യ​ർ​മാ​ൻ സു​ശീ​ൽ ച​ന്ദ്ര പ​റ​ഞ്ഞു. ഇ​വ​രോ​ട് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ദാ​യ​നി​കു​തി അ​ട​യ്ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

10-25 ല​ക്ഷം രൂ​പ​യ്ക്കു​ള്ളി​ൽ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച 2.4 ല​ക്ഷം പേ​രു​ണ്ട്. നി​കു​തി അ​ട​യ്ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​വ​ർ​ക്ക് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നോ​ട്ടീ​സ് അ​യ​യ്ക്കും.
ആ​ദാ​യ​നി​കു​തി നി​യ​മം ലം​ഘി​ച്ച​വ​രു​ടെ എ​ണ്ണം ഏ​പ്രി​ൽ-​സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ൽ ഇ​ര​ട്ടി​യി​ല​ധി​കം ഉ​യ​ർ​ന്ന് 609 എ​ണ്ണ​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 288 ആ​യി​രു​ന്നു. കൂ​ടാ​തെ പ​രാ​തി​ക​ൾ 652ൽ​നി​ന്ന് 1,046 എ​ണ്ണ​മാ​യി ഉ​യ​ർ​ന്നു. 43 പേ​ർ​ക്ക് ശി​ക്ഷ​ വി​ധി​ച്ചി​ട്ടു​ണ്ട്.

ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് 23.22 ല​ക്ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 3.68 ല​ക്ഷം കോ​ടി രൂ​പ ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു​ശേ​ഷം നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. 17.73 ല​ക്ഷം പേ​രാ​ണ് സം​ശ​യാ​സ്പ​ദ​മാ​യി പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 16.92 ല​ക്ഷം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ ഉ​ട​മ​ക​ളാ​യ 11.8 ല​ക്ഷം പേ​ർ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് വി​ശ​ദീ​ക​ര​ണം ന​ല്കി​യി​രു​ന്നു.

Related posts