ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്! സ​നു​വി​ന് ത​മി​ഴ്നാ​ട്ടി​ൽ മ​റ്റൊ​രു ഭാ​ര്യ​യും മ​ക്ക​ളും; കൂ​ടു​ത​ൽ ദു​രൂ​ഹ​ത വ​രു​ത്തി​ പു​തി​യ ക​ഥാ​പാത്രം; സംഭവത്തില്‍ വഴിത്തിരിവ്…

കൊ​ച്ചി: മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി നാ​ടു​വി​ട്ട സ​നു​മോ​ഹ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ കൂ​ടു​ത​ൽ ചു​രു​ള​ഴി​യു​ന്നു.

സ​നു​വി​ന് ത​മി​ഴ്നാ​ട്ടി​ൽ മ​റ്റൊ​രു ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് സം​ഭ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത വ​രു​ത്തി​യ​ത്. സ​നു​വി​ന്‍റെ ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്.

ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പു​തി​യ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​ട​ന്നു​വ​ര​വി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​പ്പോ​ൾ കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തും ത​മി​ഴ്നാ​ട്ടി​ലെ ഭാ​ര്യ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്.

ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി എ​ന്തൊ​ക്കെ​യോ മ​റ​യ്ക്കു​ന്ന​താ​യി തോ​ന്നി​യി​രു​ന്ന​താ​യി സ​നു​വി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ​ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​നു​വി​ന്‍റെ രീ​തി​ക​ളി​ൽ ദു​രൂ​ഹ​ത തോ​ന്നി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും പ​റ​യു​ന്നു. ഇ​ട​യ്ക്കി​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​യാ​ൾ യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

ഇ​തെ​ല്ലാം ത​മി​ഴ്നാ​ട്ടി​ലെ കു​ടും​ബ​ത്തെ കാ​ണാ​നു​ള്ള പോ​ക്കാ​യി​രു​ന്നു​വെ​ന്ന സം​ശ​യ​മാ​ണ് ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment