രാഷ്ട്രീയ സം​ഘ​ർ​ഷം ഇങ്ങനെയും..! അച്ഛനും മകനും കുത്തേറ്റയാളും സിപിഎം; ഒരു മകൻ ബിജെപിക്കാരനും; വൈക്കത്തെ കത്തിക്കുത്ത് രാഷ്ട്രീയം ചിരിപടർത്തുന്നു…

വൈ​ക്കം: റോ​ഡ​രി​കി​ൽ ചി​ല്ല് ഗ്ലാ​സ് പൊ​ട്ടി​ച്ചി​ട്ട​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെത്തു​ട​ർ​ന്നു യു​വാ​വി​നു കു​ത്തേ​റ്റ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീസ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വം ഇ​പ്പോ​ൾ സി​പി​എം- ബി​ജെ​പി സം​ഘ​ർ​ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ചെ​ന്പ് ടോ​ളി​നു സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30നു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ലാ​ണ് ചെ​ന്പ് ടോ​ൾ സ്വ​ദേ​ശി വി​നീ​ത് (25) ക​ത്തി​കൊ​ണ്ടു ഞ​ര​ന്പു മു​റി​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്പ് ടോ​ൾ സ്വ​ദേ​ശി​ക​ളാ​യ പ്ര​മോ​ദ​ൻ (50), മ​ക്ക​ളാ​യ പ്ര​വീ​ണ്‍ (22), അ​ന​ന്തു (20) എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീസ് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. പ്ര​മോ​ദ​നും മു​ത്ത​മ​ക​ൻ പ്ര​വീ​ണും സം​ഘ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ വി​നീ​തും സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ്.

പ്ര​മോ​ദ​ന്‍റെ ഇ​ള​യ മ​ക​ൻ അ​ന​ന്തു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ പോ​ലി​സ് ചീ​ഫി​നു പ​രാ​തി ന​ൽ​കി. ഇ​തോ​ടെ​യാ​ണ് സം​ഭ​വം സി​പി​എം- ബി​ജെ​പി പോ​രി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ വി​ജ​യോ​ദ​യം സ്കൂ​ളി​നു സ​മീ​പ​ത്തെ നി​ര​ത്തി​ൽ വി​നീ​ത് ചി​ല്ലു ഗ്ലാ​സ് പൊ​ട്ടി​ച്ചി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മോ​ദ​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു പ്ര​മോ​ദ​ന്‍റെ മ​ക്ക​ൾ പി​റ്റേ​ന്ന് രാ​വി​ലെ വി​നീ​തി​നോ​ട് ചോ​ദി​ച്ച​പ്പോ​ഴു​ണ്ടാ​യ ക​ല​ഹ​മാ​ണ് സം​ഘ​ട​ന​ത്തി​ലെ​ത്തി​ച്ച​തെ​ന്നു പോ​ലി​സ് പ​റ​ഞ്ഞു.

Related posts

Leave a Comment