കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​മെ​ന്നു മോ​ദി

ദു​ബാ​യ്: 2028ലെ ​ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്ക് (കോ​പ് 33) ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദു​ബാ​യി​ൽ തു​ട​ക്കം കു​റി​ച്ച ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യു​ടെ 28-ാം പ​തി​പ്പി​നെ (കോ​പ് 28) അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മോ​ദി.

ഗ്രീ​ൻ ക്രെ​ഡി​റ്റ് ഇ​നി​ഷ്യേ​റ്റീ​വി​നു തു​ട​ക്കം കു​റി​ച്ച മോ​ദി, ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ സം​ഭ​വി​ച്ച തെ​റ്റു​ക​ൾ തി​രു​ത്താ​ൻ അ​ധി​കം സ​മ​യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു.

“ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ ഒ​രു ചെ​റി​യ വി​ഭാ​ഗം വ​ക​തി​രി​വി​ല്ലാ​തെ പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്തു. മാ​ന​വ​രാ​ശി മു​ഴു​വ​ൻ അ​തി​നി​പ്പോ​ൾ വി​ല ന​ല്കു​ക​യാ​ണ്; പ്ര​ത്യേ​കി​ച്ചും തെ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ. ന​മ്മു​ടെ താ​ത്പ​ര്യ​ത്തെ​ക്കു​റി​ച്ചു മാ​ത്രം ചി​ന്തി​ച്ചാ​ൽ ലോ​കം ഇ​രു​ട്ടി​ലാ​കും. വി​ക​സ​ന​വും പ്ര​കൃ​തി​സം​ര​ക്ഷ​ണ​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ത്യ.

ലോ​ക​ജ​ന​സം​ഖ്യ​യി​ൽ 17 ശ​ത​മാ​നം ഇ​ന്ത്യ​യി​ലാ​ണ്. എ​ന്നാ​ൽ, ആ​ഗോ​ള കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ൽ നാ​ലു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ങ്ക്. 2030ഓ​ടെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ 45 ശ​ത​മാ​നം കു​റ​യ്ക്കാ​നും ഫോ​സി​ൽ ഇ​ത​ര ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം 50 ശ​ത​മാ​നം ആ​ക്കാ​നും ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്നു. 2070ൽ ​കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ പൂ​ജ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്നി​ൽ ക​ണ്ടാ​ണ് നീ​ങ്ങു​ന്ന​ത് – മോ​ദി പ​റ​ഞ്ഞു.

യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യ്യി​ദ് അ​ൽ​ന​ഹ്യാ​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ദ്ദേ​ഹം മ​ട​ങ്ങി. ന​വം​ബ​ർ 30ന് ​ആ​രം​ഭി​ച്ച കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി ഡി​സം​ബ​ർ 12നു ​സ​മാ​പി​ക്കും.

കോ​പ് 27 കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി ഈ​ജി​പ്തി​ലെ ഷാം ​അ​ൽ ഷെ​യ്ഖി​ലാ​ണു ന​ട​ന്ന​ത്. 2002ൽ ​കോ​പ് 8 കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി ന്യൂ​ഡ​ൽ​ഹി​യി​ലാ​ണു ന​ട​ന്ന​ത്.

Related posts

Leave a Comment