ഗാ​ലൈ ടെ​സ്റ്റ്, ഇ​ന്ത്യ 462 റ​ൺ​സി​ന് പു​റ​ത്ത്; ല​ങ്ക പൊ​രു​തു​ന്നു

ഗാ​ലൈ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 462 റ​ൺ​സി​ന് പുറത്ത്. മൂ​ന്നാം ദി​വ​സം 460/9 എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് ര​ണ്ട് റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്.

അ​സി​ത ഫെ​ർ​ണാ​ണ്ടോ​യു​ടെ പ​ന്തി​ൽ പ്ര​സി​ദ്ധ് കൃ​ഷ്ണ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് വി​രാ​മ​മാ​യ​ത്. മാ​ന്യ​മാ​യ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും (167 റ​ൺ​സ്), നി​ർ​ണാ​യ​ക അ​ർ​ധ​സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി​യ ധ്രു​വ് ജു​റേ​ലും (51 റ​ൺ​സ്) നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ മി​ക​ച്ച ബോ​ളിം​ഗ് പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത പ്ര​ഭാ​ത് ജ​യ​സൂ​ര്യ നാ​ല് വി​ക്ക​റ്റും, കേ​ശ​ര നു​വ​ന്ത മൂ​ന്ന് വി​ക്ക​റ്റും, അ​സി​ത ഫെ​ർ​ണാ​ണ്ടോ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ പി​ടി​ച്ചു​കെ​ട്ടി. അതേസമയം, ഇ​ന്ത്യ​ടെ കൂ​റ്റ​ൻ​സ്കോ​റി​ന് മ​റു​പ​ടി പ​റ​യു​ന്ന ല​ങ്ക ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. നി​ല​വി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 66 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

Related posts

Leave a Comment