മെ​ട്രോ​യി​ൽ വ​നി​താ യാ​ത്ര​ക്കാ​രി​യു​ടെ ചി​ത്രം പ​ക​ർ​ത്തി, സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ യാ​ത്ര​ക്കാ​ർ​ക്ക്നേ​രെ തോ​ക്കു​ചൂ​ണ്ടി; ഒ​ടു​വി​ൽ സ​സ്പെ​ൻ​ഷ​ൻ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു

ഡ​ൽ​ഹി മെ​ട്രോ കോ​ച്ചി​നു​ള്ളി​ൽ വ​നി​താ യാ​ത്ര​ക്കാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് ജ​വാ​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12.40ന് ​എ​യിം​സ് മെ​ട്രോ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി ജ​വാ​നെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഫോ​ട്ടോ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ജ​വാ​ൻ നി​ഷേ​ധി​ച്ചെ​ങ്കി​ലും, മൊ​ബൈ​ൽ ഫോ​ണി​ലെ ഗാ​ല​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി സ​ഹ​യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

ചി​ത്ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ത​ർ​ക്കം രൂ​ക്ഷ​മാ​വു​ക​യും കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ പു​റ​ത്തു​പോ​കാ​ൻ ശ്ര​മി​ച്ച ജ​വാ​നെ യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ചു. ത​ർ​ക്ക​ത്തി​നി​ടെ ജ​വാ​ൻ സ​ർ​വീ​സ് പി​സ്റ്റ​ൾ പു​റ​ത്തെ​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ ചൂ​ണ്ടി​യ​താ​യി ചി​ല​ർ ആ​രോ​പി​ച്ചെ​ങ്കി​ലും, പോ​ലീ​സ് ഈ ​അ​വ​കാ​ശ​വാ​ദം ത​ള്ളി.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ മെ​ട്രോ പോ​ലീ​സ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും, യു​വ​തി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, യാ​ത്ര​ക്കാ​രു​ടെ​യും യു​വ​തി​യു​ടെ​യും ആ​രോ​പ​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സി​ഐ​എ​സ്എ​ഫ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

 

Related posts

Leave a Comment