ഞ​ങ്ങ​ളു​ടെ മ​ക​നെ​ന്തു സം​ഭ​വി​ച്ചു; രാ​ത്രി​യി​ൽ​ഏ​റെ നേ​രം ഞ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു; അ​വ​നെ മു​റി​യി​ൽ ക​ണ്ട​വ​രു​ണ്ട്; ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ കാ​ണാ​താ​യി​ട്ട് അ​ഞ്ചു ദി​വ​സം

വൈ​പ്പി​ൻ: വി​ദേ​ശ ച​ര​ക്കു​ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യെ​ന്ന ക​മ്പ​നി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ച് അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​ട്ടും മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ കു​ടും​ബം ആ​ശ​ങ്ക​യി​ൽ.

ഞാ​റ​യ്ക്ക​ൽ കെ​ടി​എ​ക്സ് റോ​ഡി​ലെ പാ​ലി​ശേ​രി വീ​ട്ടി​ൽ ബെ​ന്നി​യു​ടെ​യും ഷീ​ജ​യു​ടെ​യും മ​ക​ൻ ഷി​ന്‍റോ​ണി​നെ​യാ​ണ് (24) ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു കാ​റു​ക​ളു​മാ​യി സിം​ഗ​പ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ട ജ​പ്പാ​നി​ലെ എം​ഒ​എ​ൽ എ​ന്ന ക​മ്പ​നി​യു​ടെ വി​ക്‌​ടോ​റി​യ​സ് എ​യ്സ് എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഷി​ന്‍റോ​ൺ.

ക​പ്പ​ൽ സിം​ഗ​പ്പു​ർ തു​റ​മു​ഖ​ത്ത് എ​ത്തി​യ​താ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​വ​രം. യാ​ത്ര​യ്ക്കി​ടെ ക​ഴി​ഞ്ഞ 12ന് ​നേ​രം​വെ​ളു​ത്ത​പ്പോ​ഴാ​ണ് ഷി​ന്‍റോ​ണി​നെ കാ​ണാ​താ​യ​ത്. എ​ന്നാ​ൽ ത​ലേ​ന്നു രാ​ത്രി​യി​ൽ ഏ​റെ​നേ​രം ഷി​ന്‍റോ​ൺ വീ​ട്ടു​കാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല രാ​ത്രി​യി​ൽ മു​റി​യി​ൽ ക​ണ്ട സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്.

രാ​വി​ലെ ഡ്യൂ​ട്ടി​യി​ൽ എ​ത്താ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ആ​ളെ കാ​ണാ​നി​ല്ലെ​ന്ന് അ​റി​യു​ന്ന​തെ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം. ക​പ്പ​ൽ ക​മ്പ​നി​യു​ടെ ചെ​ന്നൈ​യി​ലു​ള്ള ഓ​ഫീ​സി​ൽ​നി​ന്നാ​ണ് വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്.

കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ ക​മ്പ​നി​യു​ടെ മും​ബൈ​യി​ലു​ള്ള ഓ​ഫീ​സു​മാ​യും ബ​ന്ധു​ക്ക​ൾ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഒ​ന്നും അ​റി​യാ​നാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​ബി ഈ​ഡ​ൻ എം​പി ഷി​ന്‍റോ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment