ഇന്ത്യൻ ടീമിൽ ശ്രേ​യ​സോ സൂ​ര്യ​യോ?

ന്യൂ​ഡ​ൽ​ഹി: ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വ് സൂ​പ്പ​ർ ഹി​റ്റ​റാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ഏ​ക​ദി​ന​ത്തി​ന്‍റെ കാ​ര്യം വ​ന്ന​പ്പോ​ൾ സൂ​ര്യ​യു​ടെ പ്ര​ക​ട​ന​ങ്ങ​ളു​ടെ ശോ​ഭ പ​ല​പ്പോ​ഴും മ​ങ്ങി. എ​ല്ലാ പ​ന്തും അ​ടി​ച്ചു​പ​റ​ത്ത​ണ​മെ​ന്ന ട്വ​ന്‍റി20 സ​മീ​പ​ന​മാ​ണു താ​ര​ത്തി​നു വി​ന​യാ​യ​ത്.

എ​ന്നാ​ൽ, അ​ടു​ത്തി​ടെ സൂ​ര്യ​യു​ടെ പ്ര​ക​ട​ന​ത്തി​ൽ മാ​റ്റം ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഏ​ക​ന സ്റ്റേ​ഡി​യ​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ്ര​ക​ട​നം അ​ത്ത​ര​ത്തി​ലൊ​രു മാ​റ്റ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു.

എ​ല്ലാ പ​ന്തും അ​ടി​ച്ചു​പ​റ​ത്താ​നു​ള്ള ത്വ​ര നി​യ​ന്ത്രി​ച്ച സൂ​ര്യ​കു​മാ​ർ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട പി​ച്ചി​ൽ സൂ​ര്യ 47 പ​ന്തി​ൽ നേ​ടി​യ 49 റ​ണ്‍​സ്, ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം​ല​ഭി​ക്കാ​തെ പോ​യ മ​റ്റു താ​ര​ങ്ങ​ൾ​ക്കു​ള്ള പാ​ഠ​മാ​ണ്.

ബാ​റ്റിം​ഗ് പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, ശ്രേ​യ​സ് അ​യ്യ​രു​ടെ പ്ലെ​യിം​ഗ് ഇ​ല​വ​നി​ലെ സ്ഥാ​നം അ​വ​താ​ള​ത്തി​ലാ​ക്കു​ക​കൂ​ടി ചെ​യ്തി​ട്ടു​ണ്ട് സൂ​ര്യ​കു​മാ​ർ. കാ​ര​ണം, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് പു​റ​ത്തി​രി​ക്കു​ന്ന ഹാ​ർ​ദി​ക് പാ​ണ്ഡ്യ വൈ​കാ​തെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തും. അ​തോ​ടെ മാ​നേ​ജ്മെ​ന്‍റി​ന് ശ്രേ​യ​സോ സൂ​ര്യ​യോ എ​ന്നു ചി​ന്തി​ക്കേ​ണ്ടി​വ​രും.

ശ്രേ​യ​സി​ന്‍റെ മോ​ശം പ്ര​ക​ട​ന​ങ്ങ​ളും നി​ർ​ണാ​യ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ സൂ​ര്യ​യു​ടെ മി​ക​ച്ച ഫോ​മും പ​രി​ഗ​ണി​ച്ചാ​ൽ സൂ​ര്യ ടീ​മി​ലെ​ത്തും.360 ഡി​ഗ്രി​യി​ൽ ഷോ​ട്ടു​തി​ർ​ക്കാ​നും ബൗ​ള​ർ​മാ​രേ​ക്കാ​ൾ സാ​ഹ​ച​ര്യ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​നു​മു​ള്ള സൂ​ര്യ​യു​ടെ ക​ഴി​വ് അ​വി​ടെ ബോ​ണ​സാ​കും. ഇം​ഗ്ലീ​ഷ് സ്പി​ന്ന​ർ​മാ​രാ​യ മോ​യി​ൻ അ​ലി​ക്കും ആ​ദി​ൽ റ​ഷീ​ദി​നു​മെ​തി​രേ സൂ​ര്യ പു​റ​ത്തെ​ടു​ത്ത സ്വീ​പ് ഷോ​ട്ടു​ക​ൾ താ​ര​ത്തി​ന്‍റെ ക്ലാ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

സ്കോ​റിം​ഗ് ഏ​രി​യ കൂ​ടു​ത​ൽ വി​ശാ​ല​മാ​ക്ക​ണ​മെ​ന്ന പ​രി​ശീ​ല​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ വാ​ക്കു​ക​ൾ​ക്കു ചെ​വി കൊ​ടു​ത്താ​ൻ ഇ​ന്ത്യ​ൻ ടീ​മി​ൽ സൂ​ര്യ സ്ഥി​ര​സാ​ന്നി​ധ്യ​മാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ക്കാം.

Related posts

Leave a Comment