ഇന്തോനേഷ്യയിൽ തീപിടിത്തം; 20 മരണം

ജ​ക്കാ​ർ​ത്ത: ​ഇ​ന്തോ​നേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ലെ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 പേ​ർ മ​രി​ച്ചു. ഖ​ന​ന, കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു ഡ്രോ​ണു​ക​ൾ ന​ല്കു​ന്ന ടെ​റാ ഡ്രോ​ൺ എ​ന്ന ജാ​പ്പ​നീ​സ് ക​ന്പ​നി​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന ഏ​ഴു നി​ല​ക്കെ​ട്ടി​ട​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ഒ​ന്നാം നി​ല​യി​ൽ ആ​രം​ഭി​ച്ച തീ​പി​ടി​ത്തം അ​തി​വേ​ഗം മ​റ്റു നി​ല​ക​ളി​ലേ​ക്കു വ്യാ​പി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ​ക്ക് ഏ​ണി​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു. തീ ​അ​ണ​ച്ചു​വെ​ന്നാ​ണ് ഇ​ന്തോ​നേ​ഷ്യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment