പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാര്‍ഗങ്ങള്‍! കുസാറ്റില്‍ ഇനിമേല്‍ പ്ലാസ്റ്റിക് പേനയില്ല; വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ ഉപയോഗിക്കുന്നത് മഷിപ്പേന മാത്രം

8931763-fountain-pen-with-ink-bottle-Stock-Photoപരിസ്ഥിതി സംരക്ഷണം എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും അതുമായി ബന്ധപ്പെട്ട നടപടികളുമാണ് ഇപ്പോള്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല കണ്ടെത്തിയ ഒരു പരിസ്ഥിതി സംരക്ഷണ മാര്‍ഗ്ഗമാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് പേനകള്‍ ഒഴിവാക്കി മഷിപ്പേന ഉപയോഗിക്കുക എന്നത്. പ്ലാസ്റ്റിക് രഹിത കാമ്പസ് എന്നതാണ് ഇവരുടെ ലക്ഷ്യം. ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ മഷിപേനയായിരിക്കും ഉപയോഗിക്കുക.

എഴുതി മഷി തീര്‍ന്ന് വലിച്ചെറിയുന്ന പേനകള്‍ പരിസ്ത്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടാണ് ഇത്തരം ഒരു നീക്കം എന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സര്‍വ്വകലാശാല ബജറ്റില്‍ ഈ വിഷയം ഉള്‍പെടുത്തിയിട്ടുണ്ട്. ഒറ്റയടിക്ക് പ്ലാസ്റ്റിക്ക് പേനകളുടെ ഉപയോഗം നിറുത്തലാക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ അധ്യാപകര്‍ക്കിടയിലും, വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഒരു വര്‍ഷത്തിനിടയില്‍ ബോധവല്‍ക്കരണം നടത്തി അടുത്ത അധ്യയന വര്‍ഷം സര്‍വ്വകലാശാലയില്‍ മഷി പേനകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി.

ഇതിനായ് ഈ വര്‍ഷം മുതല്‍ തന്നെ മഷി പേനകള്‍ കുസാറ്റില്‍ അവതരിപ്പിക്കും. പ്ലാസ്റ്റിക്ക് പേനകള്‍ക്ക് പുറമെ ബാനറുകള്‍, കുപ്പികള്‍ക്കും കുസാറ്റിനു കീഴിനുള്ള എല്ലാ കോളജുകളിലും നിയന്ത്രണം കൊണ്ടുവരാനും ആലോചനകള്‍ ഉണ്ട്. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളജുകളിലും പരിസ്ഥിതി സൗഹൃദ സന്ദേശമെത്തിക്കും. ഇതിനായി വകുപ്പ് മേധാവികളടക്കമുള്ള അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരിക്കാനുമാണ് സര്‍വ്വകലാശാല തീരുമാനമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

Related posts