ടൊ​വി​നോ​യു​ടെ ‘മു​മ്പേ’ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ടൊ​വി​നോ തോ​മ​സി​ന്‍റെ റൊ​മാ​ന്‍റി​ക് ഫാ​ന്‍റ​സി ചി​ത്രം “മു​മ്പേ’​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സൈ​ജു ശ്രീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നു ന​വാ​ഗ​ത​യാ​യ ടീ​ന തോ​മ​സാ​ണു തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. മേ​ഘ​നാ മ​നോ​ജാ​ണ് ടൊ​വി​നോ​യു​ടെ നാ​യി​ക. വി​ന​യ് ഫോ​ർ​ട്ട്, കി​ര​ൺ പീ​താം​ബ​ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

വ്യ​ത്യ​സ്ത​വും തീ​വ്ര​വു​മാ​യ ഫാ​ന്‍റ​സി പ്ര​ണ​യ​ക​ഥ​യാ​ണ് ‘മു​മ്പേ’ എ​ന്ന് ടൊ​വി​നോ തോ​മ​സ് നേ​ര​ത്തെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. കോ​സ്മി​ക് വോം​ഹോ​ളി​ൽ നി​ൽ​ക്കു​ന്ന ടൊ​വി​നോ​യു​ടെ​യും അ​തി​ലേ​ക്ക് വീ​ഴു​ന്ന യു​വ​തി​യു​ടെ​യും മോ​ഷ​ൻ പോ​സ്റ്റ​ർ 2024-ൽ ​പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ത​ന്നെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

‘ന​ഷ്ട​പ്പെ​ട്ട​വ​ളെ തി​രി​കെ പി​ടി​ക്കാ​ൻ നി​ങ്ങ​ൾ എ​ത്ര ദൂ​രം പോ​കും?’ എ​ന്ന ക്യാ​പ്ഷ​ൻ കാ​ല​ഘ​ട്ട​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന പ്ര​ണ​യ​ക​ഥ​യാ​ണെ​ന്ന സൂ​ച​ന​യാ​ണു ന​ൽ​കു​ന്ന​ത്.

ടൊ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടൊ​വി​നോ​യും സ​ഹോ​ദ​ര​ൻ ടിം​ഗ്സ്റ്റ​ൺ തോ​മ​സും പ​നോ​ര​മ സ്റ്റു​ഡി​യോ​സും ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തി​യ​റ്റ​ർ ഓ​ഫ് ഡ്രീം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment