അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: വി​ധി ന​വം​ബ​ർ 9ന്

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ എറണാകുളം സിബിഐ പ്രത്യേക കോടതി നവംബര്‍ ഒമ്പതിന് വിധി പറയും. സിപിഎം നേതാവ് പി. ജയരാജന്‍റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍ വച്ച് വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 

കണ്ണൂരിലെ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്നു അരിയില്‍ ഷുക്കൂര്‍. കേസില്‍ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. രണ്ട് പ്രതികള്‍ ഇതിനോടകം മരിച്ചു. പി. ജയരാജനും ടി.വി. രാജേഷും മുപ്പത്തിരണ്ടും മുപ്പത്തി മൂന്നും പ്രതികളാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതകം ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍.

തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് കൊലപാതക ഗൂഢാലോചന നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പ്രതികളുടെ ഫോണ്‍ വിളികളും ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും കേസില്‍ തെളിവായി ഹാജരാക്കിയിരുന്നു.

2024ല്‍ പി. ജയരാജന്‍റെയും ടി.വി. രാജേഷിന്‍റെയും വിടുതല്‍ ഹര്‍ജികള്‍ കോടതി നേരത്തേ തള്ളിയിരുന്നു. ഷുക്കൂറിന്‍റെ മാതാവ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

Related posts

Leave a Comment